HomeGULF"ഈ പുണ്യമാസത്തിൽ, കുവൈറ്റ് എന്ന ശ്രേഷ്ഠഭൂമിയിലെ പൗരന്മാർക്കും എല്ലാ നിവാസികൾക്കും അതിലെ ബഹുമാന്യ അതിഥികൾക്കും ആശംസകൾ...

“ഈ പുണ്യമാസത്തിൽ, കുവൈറ്റ് എന്ന ശ്രേഷ്ഠഭൂമിയിലെ പൗരന്മാർക്കും എല്ലാ നിവാസികൾക്കും അതിലെ ബഹുമാന്യ അതിഥികൾക്കും ആശംസകൾ നേരുന്നു.” കുവൈറ്റ് അമീർ

spot_img

കുവൈത്ത്: റമദാനിലെ അവസാന പത്തു രാത്രികളിൽ ജനങ്ങളോട് നടത്തിയ പ്രസംഗത്തിൽ കുവൈത്ത് അമീർ ശൈഖ് മിശാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് രാജ്യത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ കുവൈത്ത് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

പ്രദേശത്ത് ഉയർന്നുവരുന്ന സംഘർഷപരമായ സാഹചര്യങ്ങളും അടുത്തിടെ കുവൈത്തിനെതിരായി ഉണ്ടായ ആക്രമണങ്ങളും പരാമർശിച്ചുകൊണ്ട് അമീർ രാജ്യത്തിന്റെ സുരക്ഷയും ദേശീയ ഐക്യവും ഏറ്റവും പ്രധാനമാണെന്ന് പറഞ്ഞു. ജനങ്ങൾ ജാഗ്രതയും ഐക്യവും പാലിക്കണമെന്നും അഭ്യർത്ഥിച്ചു.കുവൈത്ത് ഒരു സൗഹൃദ മുസ്ലിം രാജ്യത്തിൽ നിന്നുള്ള ആക്രമണത്തിനിരയായതായി അമീർ പറഞ്ഞു. ഈ ആക്രമണത്തിൽ കുവൈത്ത് സായുധസേനാംഗങ്ങളും ഒരു നിരപരാധിയായ കുട്ടിയും കൊല്ലപ്പെട്ടതും, ചില വിദേശ രാജ്യക്കാരും പരിക്കേറ്റതും അദ്ദേഹം ദുഃഖത്തോടെ ഓർമ്മപ്പെടുത്തി. ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചട്ടങ്ങളുടെയും തുറന്ന ലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യവും സുരക്ഷാ ഏജൻസികളും ഉയർന്ന ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും, രാജ്യത്തെ എല്ലാ പ്രധാന മേഖലകളിലും മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അമീർ അറിയിച്ചു.

കുവൈത്തിന്റെ സ്വയംരക്ഷാ അവകാശം ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം ഉറപ്പുള്ളതാണെന്നും, രാജ്യത്തിന്റെ സുരക്ഷയും സ്വാധീനവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതോടൊപ്പം കുവൈത്തിനെ പിന്തുണച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ച സൗഹൃദ രാജ്യങ്ങളിലെ നേതാക്കൾക്ക് അമീർ നന്ദിയും രേഖപ്പെടുത്തി.പ്രസംഗത്തിന്റെ അവസാനം രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയും, ആക്രമണങ്ങളിൽ വീരമൃത്യു വരിച്ച സൈനികർക്കായി ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!