HomeGULFആമസോണുമായുള്ള കരാർ വാർത്തകൾ നിഷേധിച്ച് കുവൈറ്റ് എയർവേയ്‌സ്; വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി

ആമസോണുമായുള്ള കരാർ വാർത്തകൾ നിഷേധിച്ച് കുവൈറ്റ് എയർവേയ്‌സ്; വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി

spot_img

കുവൈറ്റ് സിറ്റി: പ്രമുഖ ആഗോള ഇ-ക കൊമേഴ്സ് കമ്പനിയായ ആമസോണുമായി കുവൈറ്റ് എയർവേയ്‌സ് കരാറിൽ ഏർപ്പെട്ടതായി ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങളുടെയോ രേഖകളുടെയോ അടിസ്ഥാനത്തിലുള്ളതല്ല ഇതെന്നും കുവൈറ്റ് എയർവേയ്‌സ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. വാർത്തകളുടെ സത്യാവസ്ഥ ജനങ്ങൾ കൃത്യമായി മനസ്സിലാക്കണമെന്നും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴി ലഭ്യമാകുന്ന വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കൃത്യതയില്ലാത്തതും രേഖപ്പെടുത്താത്തതുമായ ഇത്തരം അഭ്യൂഹങ്ങൾക്ക് പിന്നാലെ പോകരുതെന്നും പൊതുജനങ്ങളോട് കമ്പനി അഭ്യർത്ഥിച്ചു.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ കമ്പനിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയിലോ ഉള്ള വ്യാജവാർത്തകൾ നിർമ്മിക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കും എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കുവൈറ്റ് എയർവേയ്‌സ് മുന്നറിയിപ്പ് നൽകി. കമ്പനിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നിയമപരമായ മുൻകരുതലുകളും സ്വീകരിക്കാനുള്ള അവകാശം തങ്ങളിൽ നിക്ഷിപ്തമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!