HomeCommunityമാണിയൂർ ഉസ്താദ്: അനുസ്മരണവും, പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു.

മാണിയൂർ ഉസ്താദ്: അനുസ്മരണവും, പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു.

spot_img

കുവൈത്ത് സിറ്റി: സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവും, ഉത്തരമലബാറിലെ മതഭൗതിക സമന്വയ വൈജ്ഞാനിക കേന്ദ്രവുമായ തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പാളുമായിരുന്ന മാണിയൂർ അഹമ്മദ് മൗലവി വിട വാങ്ങിയതിന്റെ ഒന്നാം ആണ്ട് അനുസ്മരണവും, പ്രാർത്ഥനാ സംഗമവും കുവൈത്ത് മുനവ്വിറുൽ ഇസ്ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.ഫർവാനിയ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കുവൈത്ത് മുനവ്വിറുൽ ഇസ്ലാം കമ്മിറ്റി ചെയർമാൻ സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ.ബഷീർ അദ്ധ്യക്ഷത വഹിച്ചു.ഇഖ്ബാൽ മാവിലാടം അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുൽ ഹക്കീം മൗലവി പെരുമ്പട്ട, കെ.കെ.അബ്ദുല്ലത്തീഫ് മൗലവി, യു.പി. ഫിറോസ് എന്നിവർ സംസാരിച്ചു. കെ.മുഹമ്മദ് കുഞ്ഞി, സി.കെ.ഷബീർ, ഇഖ്ബാൽ എം.ടി.പി., ഷംസുദ്ദീൻ.പി.പി., കെ.പി.ഷറഫലി പരിപാടികൾക്ക് നേതൃത്വം നൽകി. അബ്ദുൽ ഹക്കീം അൽ ഹസനി ഖിറാഅത്ത് നടത്തി. കുവൈത്ത് മുനവ്വിറുൽ ഇസ്ലാം കമ്മിറ്റി ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, സെക്രട്ടറി എം. മഹറൂഫ് നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!