HomeGULFവ്യാജ വിലാസത്തിൽ പ്രവാസികൾക്ക് സിവിൽ ഐഡി; കുവൈറ്റിൽ സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

വ്യാജ വിലാസത്തിൽ പ്രവാസികൾക്ക് സിവിൽ ഐഡി; കുവൈറ്റിൽ സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

spot_img

കുവൈറ്റ് സിറ്റി: പ്രവാസികളുടെ താമസസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളിൽ കൃത്രിമം കാണിച്ചും വ്യാജ വിലാസങ്ങൾ ഉണ്ടാക്കിയും നിയമവിരുദ്ധമായി സിവിൽ ഐഡികൾ അനുവദിച്ച സംഭവത്തിൽ രണ്ട് പേരെ കുവൈറ്റ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻരേഖകളിൽ, പ്രവാസികൾ നിലവിൽ താമസിക്കുന്ന യഥാർത്ഥ വിലാസങ്ങൾക്ക് പകരം പണം വാങ്ങി വ്യാജ വിലാസങ്ങൾ ചേർത്താണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി.1973-ൽ ജനിച്ച കുവൈറ്റ് സ്വദേശിയായ പ്രധാന പ്രതി, തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് സിവിൽ ഐഡി രേഖകളിൽ ഇത്തരം മാറ്റങ്ങൾ വരുത്തിയിരുന്നത്.

ഓരോ വ്യാജ ഇടപാടുകൾക്കുമായി 100 മുതൽ 120 കുവൈറ്റ് ദിനാർ വരെ ഇയാൾ പ്രവാസികളിൽ നിന്ന് കൈക്കൂലിയായി വാങ്ങിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ജ്യാതീയ രേഖകളിൽ കൃത്രിമം കാണിക്കൽ, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിയെ ക്യാപിറ്റൽ ഗവർണറേറ്റ് പ്രോസിക്യൂഷന് കൈമാറി. തുടർ നിയമനടപടികൾക്കായി ഇയാളെ നിലവിൽ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!