HomeARTICLESചന്ദ്രനെ തേടി: ആർട്ടെമിസ് 3 ദൗത്യ സംഘത്തെ പ്രഖ്യാപിച്ച് നാസ, ഇത്തവണ ചന്ദ്രനിൽ ഇറങ്ങില്ല

ചന്ദ്രനെ തേടി: ആർട്ടെമിസ് 3 ദൗത്യ സംഘത്തെ പ്രഖ്യാപിച്ച് നാസ, ഇത്തവണ ചന്ദ്രനിൽ ഇറങ്ങില്ല

spot_img

ന്യൂയോർക്ക്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായ ആർട്ടെമിസ് 3 ദൗത്യത്തിനുള്ള സംഘത്തെ വെളിപ്പെടുത്തി. ഇന്നലെ (ജൂൺ 9) ഇന്ത്യൻ സമയം രാത്രി 9 മണിയോടെ ടെക്‌സസിലെ നാസയുടെ ജോൺസൺ സ്പേസ് സെന്‍ററിൽ വെച്ച് നടന്ന ചടങ്ങിലാണ് യാത്രികരുടെ പേര് വെളിപ്പെടുത്തിയത്. നാല് പേർ അടങ്ങുന്ന സംഘത്തെയാണ് അയക്കുക.

റാണ്ടി ബ്രെസ്‌നിക്, ഫ്രാങ്ക് റൂബിയോ, ആൻഡ്രെ ഡഗ്ലസ്, ലൂക്ക പർമിറ്റാനോ എന്നിവരാണ് ആർട്ടെമിസ് 3 ദൗത്യത്തിൽ യാത്ര തിരിക്കുക. ഇതിൽ നാസയുടെ റാണ്ടി ബ്രെസ്‌നിക് ആണ് കമാൻഡർ. ലൂക്ക പർമിറ്റാനോ പൈലറ്റും, ഫ്രാങ്ക് റൂബിയോയും ആൻഡ്രെ ഡഗ്ലസും മിഷൻ സ്പെഷ്യലിസ്റ്റുകളുമാണ്. ആർട്ടെമിസ് 3 ചന്ദ്രേപരിതലത്തിൽ ഇറക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും തീരുമാനത്തിൽ മാറ്റം വരുത്തിയതായി നാസ അറിയിച്ചു.ഡോക്കിങ് പരിശീലനത്തിനായി 2027-ഓടെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ പരീക്ഷണ പറക്കൽ നടത്താനും, 2028-ഓടെ ആർട്ടെമിസ് 4 ദൗത്യത്തിൽ മനുഷ്യരെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുമാണ് നാസ നിലവിൽ പദ്ധതിയിടുന്നത്.

ചന്ദ്രോപരിതലത്തിൽ ഇറക്കുന്ന ദൗത്യത്തിന് മുന്നോടിയായുള്ള ലോ എർത്ത് ഓർബിറ്റ് പരീക്ഷണ പറക്കലാണ് നാല് യാത്രികരുമായി പോകുന്ന ആർട്ടെമിസ് 3 ദൗത്യത്തിൽ നടക്കുക. ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി രണ്ട് മാസത്തിന് ശേഷമാണ് ആർട്ടെമിസ് 3 ദൗത്യവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ നാസ പുറത്തുവിടുന്നത്. 2026 ഏപ്രിൽ 1നാണ് ആർട്ടെമിസ് 2 വിജയകരമായി വിക്ഷേപിച്ചത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!