HomeGULFകുവൈറ്റിൽ സബ്‌സ്റ്റേഷൻ തകർത്ത് ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ചു; ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം തുടങ്ങി

കുവൈറ്റിൽ സബ്‌സ്റ്റേഷൻ തകർത്ത് ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ചു; ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം തുടങ്ങി

spot_img

കുവൈറ്റ് സിറ്റി: ഖൈത്താൻ മേഖലയിലെ ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ തകർത്ത് വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ചതായി പരാതി. സംഭവത്തിൽ ഖൈത്താൻ പോലീസ് സ്റ്റേഷനിൽ കവർച്ചാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മന്ത്രാലയത്തിലെ എഞ്ചിനീയറും ഇലക്ട്രിക്കൽ ട്രാൻസ്മിഷൻ പരിശോധനകളുടെ ചുമതലയുള്ള സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് പ്രതിനിധിയും നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ഖൈത്താൻ ബ്ലോക്ക് 7-ൽ ഒരു ബാങ്കിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ‘ഖൈത്താൻ എഫ്’ ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനിലാണ് മോഷണം നടന്നതെന്ന് പരാതിക്കാർ പോലീസിനെ അറിയിച്ചു. സുരക്ഷാ സംവിധാനങ്ങൾ തകർത്ത് അകത്തുകടന്ന അജ്ഞാതരായ മോഷണസംഘം, സബ്‌സ്റ്റേഷന്റെ ബേസ്‌മെന്റിൽ സൂക്ഷിച്ചിരുന്ന നാല് വലിയ ഇലക്ട്രിക് കേബിളുകളാണ് കവർന്നത്. മോഷണം പോയ കേബിളുകൾക്ക് മൊത്തം 84 മീറ്റർ നീളമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

പരാതി ലഭിച്ചതിനെത്തുടർന്ന് ഡ്യൂട്ടി പ്രോസിക്യൂട്ടറെ വിവരമറിയിക്കുകയും സംഭവത്തിൽ വൻകിട കവർച്ചയ്ക്ക് കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. ആവശ്യമായ നിയമനടപടികൾ ഉടനടി സ്വീകരിക്കാനും, പ്രതികളെ എത്രയും വേഗം തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കൈമാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!