HomeGULFറോഡ് നവീകരണം: കുവൈറ്റിൽ കിംഗ് ഫൈസൽ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം

റോഡ് നവീകരണം: കുവൈറ്റിൽ കിംഗ് ഫൈസൽ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ റോഡ് നവീകരണ പ്രവർത്തനങ്ങളുടെയും ഗതാഗത പരിഷ്കരണങ്ങളുടെയും ഭാഗമായി കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ (റിയാദ് റോഡ്) താൽക്കാലിക ലെയ്ൻ, എക്സിറ്റ് അടച്ചിടലുകൾ പ്രഖ്യാപിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ജൂൺ 17 ബുധനാഴ്ച മുതൽ ജൂലൈ 27 തിങ്കളാഴ്ച വരെയാണ് ഈ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

നിശ്ചിത കാലയളവിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കുവൈറ്റ് സിറ്റി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കായി റിയാദ് റോഡിലെ വലത് ലെയ്നും നടുവിലെ ലെയ്നും പൂർണ്ണമായി അടച്ചിടും. കൂടാതെ റിയാദ് റോഡിൽ നിന്നും ഫോർത്ത് റിംഗ് റോഡിലേക്കുള്ള എക്സിറ്റും, ഖോർത്തുബയിൽ നിന്നും റിയാദ് റോഡിലേക്കുള്ള എക്സിറ്റും താൽക്കാലികമായി അടയ്ക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.ഇതോടൊപ്പം ഷെയ്ഖ് സായിദ് റോഡിൽ നിന്നും (ഫിഫ്ത് റിംഗ് റോഡ്) ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾക്ക് കുവൈറ്റ് സിറ്റി ഭാഗത്തേക്കുള്ള റിയാദ് റോഡിലേക്ക് പ്രവേശിക്കുന്നതിനുള്ള എക്സിറ്റും അടച്ചിടും. സാൽമിയ, ജഹ്‌റ ഭാഗങ്ങളിൽ നിന്നും എത്തുന്ന വാഹന ഡ്രൈവർമാരെയാണ് ഈ നിയന്ത്രണം പ്രധാനമായും ബാധിക്കുക.

ഈ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ദിശയിലേക്ക് റിയാദ് റോഡ് വഴി തിരിച്ചുവിടുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. റോഡ് നിർമ്മാണം നടക്കുന്ന ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും വാഹനമോടിക്കുന്നവർ ബദൽ പാതകൾ ഉപയോഗിക്കണമെന്നും, സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചു ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!