കേരളത്തിൽ ആദ്യമായി നടക്കുന്ന പ്രൊഫഷണൽ ബാസ്കറ്റ് ബോൾ ലീഗായ ബാസ്ക്കറ്റ്ബോൾ ലീഗ് കേരള ബി എൽ കെ യിലെ ഏക ജിസിസി താരമായ ധീരജ് ഗൾഫിനു മുഴുവൻ അഭിമാനമായി ചാമ്പ്യൻഷിപ് നേടി. കോട്ടയം ബൈസൻസിനു വേണ്ടി ഈ വർഷം കരാർ ഒപ്പിട്ട ധീരജ് ടൂർണമെൻഡിൽ ഉടനീളം തന്റെ മികവുറ്റ പ്രകടനം കൊണ്ട് ബാസ്ക്കറ്റ്ബോൾ പ്രേമികളുടെ പ്രശംസ ഏറ്റുവാങ്ങി.
അതിവാജിയേറിയ ഫൈനൽ മത്സരത്തിൽ അതിശക്തരായ കാലിക്കറ്റ് വാരിയേഴ്സുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അവസാന നിമിഷങ്ങളിൽ എട്ടോളം പോയിന്റുകൾക്ക് പിന്നിട്ട് നിന്നതിന് ശേഷം കളിയുടെ അവസാന 30 സെക്കന്റുകൾക്കുള്ളിൽ ധീരജ് നേടിയ വിലപ്പെട്ട അഞ്ചു പോയിന്റ് കളുടെ പിൻബലത്തിൽ കോട്ടയം ബൈസൺ ടൂർണമെന്റിലെ ചാമ്പ്യന്മാർ ആവുകയും ഫൈനൽ മത്സരത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരം നേടുകയും ചെയ്തു.
കുവൈറ്റിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ധീരന്റെ പ്രകടനം ഗൾഫിനും വിശിഷ്യാ കുവൈറ്റിനും ഏറെ അഭിമാനം നൽകുന്നതാണ് ഗൾഫിലെ സാഹചര്യങ്ങളുടെ പരിമിതികളിൽ നിന്നുകൊണ്ട് തന്റെ കഠിനാധ്വാനവും അർപ്പണബോധവുംകൊണ്ട് ധീരജ് ഗൾഫിലെ മുഴുവൻ മലയാളികൾക്കും അഭിമാനം പകർന്നു. കുവൈറ്റിലെ പ്രശസ്ത സാമൂഹിക പ്രവർത്തകനായ ശ്രീ ഡി.കെ ദിലീപിന്റെയും വിദ്യാഭ്യാസ വകുപ്പിലെ സീനിയർ അധ്യാപികയും ഏഷ്യൻ ടഗ് ഓഫ് വാർ ഫെഡറേഷന്റെ ചീഫ് എഡിറ്ററുമായ ശ്രീമതി ഉഷ ദിലീപിന്റെയും ന്റെയും മകനാണ് ധീരജ്

