കുവൈത്ത്സിറ്റി: റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനുമായി എല്ലാ റോഡുകളിലും ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ജൂൺ 1 മുതൽ സെപ്റ്റംബർ 14 വരെ:
🔹 രാവിലെ 6:30 മുതൽ 9:00 വരെ🔹 ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ:🔹 ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെ
നിശ്ചയിച്ച സമയങ്ങളിൽ ട്രക്കുകൾ റോഡുകളിൽ സഞ്ചരിക്കരുതെന്നും, ഗതാഗതത്തിന്റെ സുഗമതയും റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി എല്ലാ ട്രക്ക് ഡ്രൈവർമാരും നിർദേശങ്ങൾ പാലിക്കണമെന്നും ട്രാഫിക് വകുപ്പ് അഭ്യർഥിച്ചു.

