HomeCommunityഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻ സി പി- എസ് പി) യുടെ ഇരുപത്തിയേഴാമത് സ്ഥാപക ദിനത്തോട നുബന്ധിച്ച് ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഓവർസീസ് എൻ സി പി ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് കമ്മറ്റി പ്രസിഡൻറ് ജീവസ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങ് എൻ സി പി – എസ് പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു . വൈസ് പ്രസിഡൻറ് സണ്ണി മിറാൻഡ (കർണ്ണാടകം) ,ജോയിന്റ് സെക്രട്ടറിമാരായ അശോകൻ തിരുവനന്തപുരം , സൂസൻ ജോസ് വനിതാ വേദി കൺവീനർ ദിവ്യ, എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ അല്ലീസ്, അബ്ദുൾ അസീസ് കോഴിക്കോട്, പ്രദീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഒ എൻ സി പി കുവൈറ്റ് സെക്രട്ടറി രതീഷ് വർക്കല നന്ദി പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!