HomeGULFപുണ്യമാസത്തിൽ പുണ്യ പ്രവർത്തനങ്ങളുമായി കുവൈത്തിലെ സാമൂഹ്യ പ്രവർത്തകർ.

പുണ്യമാസത്തിൽ പുണ്യ പ്രവർത്തനങ്ങളുമായി കുവൈത്തിലെ സാമൂഹ്യ പ്രവർത്തകർ.

spot_img

കുവൈറ്റ് : കുവൈറ്റിൽ കഴിഞ്ഞ മാർച്ച്‌ 9 ന് ഹൃദയാഘാതം മൂലം മരണമടഞ്ഞ HOT കമ്പനിയിലെ ജീവനക്കാരൻ കൊട്ടാരക്കര സ്വദേശി ശ്രീ സുരേഷ് കുമാറിന്റെ ൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ തുടങ്ങിയിരുന്നു. പശ്ചിമേഷ്യൻ രാജ്യത്തെ സംഘർഷങ്ങളെ തുടർന്ന് വിമാനങ്ങൾ ഒന്നും നാട്ടിലേക്ക് പോകാത്ത സാഹചര്യം ആണ് കുവൈറ്റിൽ നിലവിൽ ഉള്ളത്.

ഈ പ്രതിസന്ധി ഘട്ടത്തിലും മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ സലീം കൊമ്മേരി നടത്തികൊണ്ടിരുന്നു. ഒടുവിൽ ഇന്നുച്ചയ്ക്ക് (19/03/2026) ഡൽഹിയിലേക്ക് പുറപ്പെട്ട കുവൈറ്റ് എയർ വെയ്സിന്റെ വിമാനത്തിൽ മൃതദേഹം ഡൽഹിയിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനമാർഗ്ഗം എത്തിക്കുവാനുമുള്ള നടപടികളും കൈക്കൊണ്ടു. ലോക കേരള സഭ അംഗമായ മണിക്കുട്ടൻ എടക്കാട്ടും മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു.

നാട്ടിലേക്കു മറ്റു 2 മൃതദേഹം കൂടി അയക്കുന്നതിനുള്ള പ്രവർത്തനങ്ങളും സലീം നടത്തിയിരുന്നു. കന്നഡ സ്വദേശിയുടെയും,കൊല്ലം സ്വദേശി ജിഷ്ണുവിന്റെയുമായിരുന്നു. HOT കമ്പനി അധികൃതരുടെ ഭാഗത്തു നിന്നും വളരെയേറെ നല്ല സപ്പോർട്ട് ആണ് ലഭിച്ചതെന്നും സലീം കൊമ്മേരി അറിയിച്ചു.മധ്യപൂർവേഷ്യയിൽ നിലനിൽക്കുന്ന പ്രയാസമേറിയ സാഹചര്യത്തിലും മൃതദേഹം നാട്ടിലെത്തിക്കാൻ സഹായകരമായ പ്രവർത്തനങ്ങൾ നടത്തിയവർക്ക് ഹൃദയത്തിൽ നിന്നുള്ള നന്ദി ബന്ധുക്കളും അറിയിച്ചു. ഇന്ന് ഡൽഹിയിലേക്ക് പോയ വീമാനത്തിൽ 14 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഉണ്ടായിരുന്നു, കുവൈറ്റ് എയർപോർട്ട് അടച്ചതിന് ശേഷം ഇതുവരെ 17 മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!