HomeINDIAനടിക്ക് നേരെ ലൈംഗികാതിക്രമം; സംവിധായകൻ രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ

നടിക്ക് നേരെ ലൈംഗികാതിക്രമം; സംവിധായകൻ രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ

spot_img

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ ചലച്ചിത്ര സംവിധായകനും നടനുമായ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തൊടുപുഴയിൽവച്ച് അറസ്റ്റിലായ ഇദ്ദേഹത്തെ പൊലീസ് നടപടിക്രമങ്ങൾക്കും വൈദ്യപരിശോധനയ്ക്കുംശേഷം വനിത മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു. കേസിൽ പൊലീസിൻ്റെ ഭാഗത്തുനിന്നും വളരെ വേഗത്തിലുള്ള നടപടികളാണുണ്ടായത്.

സംവിധായകൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പരാതി വ്യാജമാണെന്നും ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നുമാണ് പ്രതിഭാഗത്തിൻ്റെ വാദം. പ്രാഥമിക ഘട്ടത്തിലുള്ള കേസിൽ പരാതിക്കാരിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് നടപടികളെന്നും രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സംഭവത്തെക്കുറിച്ച് നേരത്തെ വിവരമൊന്നും ലഭിച്ചിരുന്നില്ല.

തുടക്കത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാൻ തയാറാകാതിരുന്ന രഞ്ജിത്ത് പിന്നീട് പരാതി വ്യാജമാണെന്ന് അവകാശപ്പെട്ടു. മുമ്പ് ബംഗാളി നടിയിൽനിന്നും ഒരു യുവാവിൽനിന്നും സമാന പരാതികൾ ഉയർന്നതിനുപിന്നാലെയാണ് പുതിയ കേസിലും ഉൾപ്പെടുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.

സംഭവ സമയത്ത് പരാതിക്കാരിയും രഞ്ജിത്തും ഒരേ സ്ഥലത്തുണ്ടായിരുന്നുവെന്ന് മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളിലൂടെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. ഹൈ പ്രൊഫൈൽ വ്യക്തിയായതിനാൽ ഒളിവിൽ പോകാനോ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനോ ഉള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയായിരുന്നു പൊലീസിൻ്റെ നീക്കം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!