HomeARTICLESനീണ്ട മുപ്പത് വർഷത്തെ സേവനത്തിന് വിരാമമിട്ട് ആസ്‌ക്.കോം

നീണ്ട മുപ്പത് വർഷത്തെ സേവനത്തിന് വിരാമമിട്ട് ആസ്‌ക്.കോം

spot_img

നീണ്ട മുപ്പത് വർഷത്തോളം സേവനമനുഷ്‌ഠിച്ച ശേഷം ഇന്‍റർനെറ്റിലെ ആദ്യകാല സെർച്ച് സംവിധാനമായ Ask.com പ്രവർത്തനമവസാനിപ്പിച്ചു. മുൻ കാലഘട്ടങ്ങളിൽ ഇന്‍റർനെറ്റ് ഉപയോഗിച്ചുള്ള തെരയലുകൾക്ക് ഉപയോഗപ്പെടുത്തിയിരുന്ന സുപരിചിതമായ സെർച്ച് എഞ്ചിനാണ് ആസ്‌ക്.കോം അഥവാ ആസ്‌ക് ജീവ്സ്. 2026 മെയ് 1 മുതലാണ് ഔദ്യോഗികമായി പ്രവർത്തനം നിർത്തിയത്.

യാഹൂ, ഗൂഗിൾ, മൈക്രോസോഫ്റ്റ് (ബിംഗ്) തുടങ്ങിയ കമ്പനികളുമായി ഈ സെർച്ച് എഞ്ചിൻ ഒരുകാലത്ത് കടുത്ത മത്സരം കാഴ്‌ച വെച്ചിരുന്നു. ചാറ്റ്‌ജിപിടി, ജെമിനൈ, Claude AI തുടങ്ങിയ ആധുനിക ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ചാറ്റ്ബോട്ടുകളുടെ ആവിർഭാവത്തിന് മുമ്പെ, സ്വാഭാവിക ഭാഷയിൽ ഉപയോക്തൃ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സെർച്ച് ആണ് ആസ്‌ക്.കോം.

ഗൂഗിൾ, ബിംഗ്, യാഹൂ, തുടങ്ങിയ പോലുള്ള സെർച്ച് പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ, എഐ പവർ ടൂളുകളും കൂടെ ആധിപത്യം പുലർത്താൻ തുടങ്ങിയതോടെയാണ് ചോദ്യോത്തര സെർച്ച് എഞ്ചിനായ Ask.comന് പ്രസക്തി നഷ്‌ട്ടമാവുന്നത്. നിർത്തലാക്കിയതിന് ശേഷം ഒരു ബദലോ മറ്റ് പദ്ധതികളോ കൊണ്ടുവരുന്നതായി കമ്പനി പ്രഖ്യാപിച്ചിട്ടില്ല. സെർച്ച് ബിസിനസിൽ നിന്ന് പൂർണ്ണമായ ഒരു പുറത്തുകടക്കലാണ് കമ്പനി ഇതിലൂടെ അർത്ഥമാക്കുന്നതെന്ന് അനുമാനിക്കാം.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!