കുവൈത്ത്: അമ്മയെ കുത്തിക്കൊന്ന് സഹോദരനെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ സ്വദേശിക്ക് വിധിച്ച വധശിക്ഷ അപ്പീൽ കോടതി നിലനിര്‍ത്തി. കുടുംബവീട്ടിൽ മയക്കുമരുന്ന് വാങ്ങാൻ പണം ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് ക്രൂരകൃത്യത്തിന് കാരണമായത്. അമ്മ പണം നൽകാൻ വിസമ്മതിച്ചതോടെ പ്രതി കത്തി ഉപയോഗിച്ച് ആവർത്തിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. അമ്മയെ രക്ഷിക്കാൻ എത്തിയ സഹോദരനെയും ഇയാൾ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.
സംഭവത്തിന് പിന്നാലെ സുരക്ഷാ വിഭാഗം പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും, മെഡിക്കൽ റിപ്പോർട്ടുകളും ഫോറൻസിക് തെളിവുകളും ഉപയോഗിച്ച ആയുധവുമായി പൊരുത്തപ്പെടുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
