HomeGULFകൊടും ചൂട്; കുവൈത്തിലെ ജല ഉപഭോഗം റെക്കോർഡ് നിലയിലെത്തി

കൊടും ചൂട്; കുവൈത്തിലെ ജല ഉപഭോഗം റെക്കോർഡ് നിലയിലെത്തി

spot_img

കുവൈത്ത് സിറ്റി: രാജ്യത്തെ ജല ഉപഭോഗം കഴിഞ്ഞ ബുധനാഴ്ച റെക്കോർഡ് നിലയിലെത്തി. 522 ദശലക്ഷം ഇംപീരിയൽ ഗാലൻ ആണ് ഉപയോഗിച്ചത്. 2024 ജൂലൈ 18-ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഉപഭോഗത്തേക്കാൾ 2 ദശലക്ഷം ഗാലൻ കൂടുതലാണിത്. മെയ് 28-ലെ കണക്കുകൾ പ്രകാരം ജല ഉത്പാദനം 539 ദശലക്ഷം ഗാലൻ ആയിരുന്നു. ഇത് ഉപഭോഗത്തേക്കാൾ 17 ദശലക്ഷം ഗാലൻ അധികമാണ്.ഉപഭോഗത്തേക്കാൾ ഉയർന്ന ഉത്പാദന നിരക്ക് നല്ല സൂചനയാണ് നൽകുന്നതെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിലെ വൃത്തങ്ങൾ അറിയിച്ചത്. അറ്റകുറ്റപ്പണികൾക്ക് ശേഷം കൂടുതൽ ഡിസ്റ്റില്ലറുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങിയതാണ് ഇതിന് കാരണം. ഇത് തന്ത്രപരമായ ജലസംഭരണം വീണ്ടെടുക്കാൻ സഹായിക്കും, കാരണം കഴിഞ്ഞ ആഴ്ചകളിൽ ഇത് വളരെ താഴ്ന്ന നിലയിലായിരുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!