HomeCommunityടാലെൻറിയാ-കുട്ടികളുടെ ഇസ്‌ലാമിക് ടാലന്റ് ഫെസ്റ്റ് റജിസ്ട്രേഷൻ ആരംഭിച്ചു

ടാലെൻറിയാ-കുട്ടികളുടെ ഇസ്‌ലാമിക് ടാലന്റ് ഫെസ്റ്റ് റജിസ്ട്രേഷൻ ആരംഭിച്ചു

spot_img

കുവൈത്ത് : കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിക്കുന്ന ടാലെൻറിയാ-കുട്ടികളുടെ ഇസ്‌ലാമിക് ടാലന്റ് ഫെസ്റ്റ് ഒക്ടോബർ പതിനാറിന് വെള്ളിയാഴ്ച മസ്ജിദുൽ കബീറിൽ നടക്കും. നാല് കാറ്റഗറിയായി സംഘടിപ്പിക്കുന്ന മത്സരത്തിലേക്ക് ആർക്കും പങ്കെടുക്കാവുന്നതാണ്. കിഡ് വിഭാഗ (4-6 വയസ്സ്) ത്തിൽ ഖുർആൻ ഹിഫ്ള്, സ്റ്റോറി ടെല്ലിംഗ്, ഇസ്ലാമിക ഗാനം സബ് ജൂനിയർ വിഭാഗത്തി (7-9 വയസ്സ്) ൽ ഖുർആൻ ഹിഫ്ള്, പ്രസംഗം, ഇസ്ലാമിക ഗാനം എന്നീ മത്സരങ്ങളാണ് ഉണ്ടാവുക.

ജൂനിയർ വിഭാഗത്തി (10-12 വയസ്സ്)ലും സീനിയർ വിഭാഗത്തി (13-15 വയസ്സ്) ലും ഖുർആൻ പാരായണം, പ്രസംഗം, ഇസ്ലാമിക ഗാനം എന്നിവയുമാണ് മത്സര ഇനങ്ങൾ. എല്ലാ വിഭാഗത്തിലും ക്വിസ്സ് മത്സരവും ഉണ്ടാകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഒക്ടോബർ രണ്ടിന് മുമ്പായി റജിസ്റ്റർ ചെയ്യണം. താഴെ കാണുന്ന QR Code സ്കാൻ ചെയ്ത് പേര് റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 6900 7007, 6582 9673.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!