HomeGULFകുവൈത്തിൽ എട്ട് തെരുവുനായ്ക്കളുടെ ആക്രമണം; കരാട്ടെ താരമായ സർക്കാർ ജീവനക്കാരന് ഗുരുതര പരിക്ക്

കുവൈത്തിൽ എട്ട് തെരുവുനായ്ക്കളുടെ ആക്രമണം; കരാട്ടെ താരമായ സർക്കാർ ജീവനക്കാരന് ഗുരുതര പരിക്ക്

spot_img

കുവൈത്ത്സിറ്റി: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്‌സസിലെ ജീവനക്കാരനെ എട്ട് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.ഓപ്പറേഷൻസ് വിഭാഗത്തിലെ ജീവനക്കാരനും ബുർഗാൻ ക്ലബ്ബിലെ കരാട്ടെ താരവുമായ 32 വയസ്സുകാരൻ മുസ്തഫ ഹമദ് അൽ സഖർ ആണ് ആക്രമണത്തിനിരയായത്.

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ജോലിക്കിടയിലെ ഇടവേളയിൽ വ്യായാമത്തിനായി പുറത്തിറങ്ങിയപ്പോഴാണ് എട്ട് നായ്ക്കൾ മുസ്തഫയെ വളഞ്ഞ് ആക്രമിച്ചത്. സഹോദരൻ നാസർ അൽ സഖറിന്റെ മൊഴിപ്രകാരം, ഏകദേശം അരമണിക്കൂറോളം നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ മുസ്തഫ പോരാടി.നായ്ക്കളുടെ കടിയേറ്റ് തല മുതൽ കാലുകൾ വരെ നിരവധി പരിക്കുകൾ സംഭവിച്ചു. വലതുകാലിൽ ആഴത്തിലുള്ള മുറിവും ഇടതുകൈയിൽ ഗുരുതര പരിക്കുമുണ്ട്. പിന്നീട് ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയ മുസ്തഫയെ സഹപ്രവർത്തകൻ രക്ഷപ്പെടുത്തി. ആംബുലൻസിൽ ഫർവാനിയ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന്റെ മാനസികാഘാതത്തിൽ നിന്നും മുസ്തഫ ഇനിയും പൂർണമായി മുക്തനായിട്ടില്ലെന്ന് കുടുംബം അറിയിച്ചു. കണ്ണടയ്ക്കുമ്പോഴെല്ലാം ആക്രമണത്തിന്റെ ദൃശ്യങ്ങൾ വീണ്ടും ഓർമയിൽ വരുന്നതായും സഹോദരൻ പറഞ്ഞു.സംഭവം നടന്ന ദിവസം തന്നെ മുസ്തഫ ഒരു കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് ആശുപത്രിയിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തുകയും ചികിത്സാ പുരോഗതി നിരീക്ഷിക്കുകയും ചെയ്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!