HomeCommunityകെ.ഡി.എൻ.എ സൂര്യ കൃഷ്ണമൂർത്തി അനുസ്മരണം സംഘടിപ്പിക്കുന്നു

കെ.ഡി.എൻ.എ സൂര്യ കൃഷ്ണമൂർത്തി അനുസ്മരണം സംഘടിപ്പിക്കുന്നു

spot_img

കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത നാടകപ്രവർത്തകനും സാംസ്കാരിക പ്രതിഭയുമായിരുന്ന സൂര്യ കൃഷ്ണമൂർത്തിയുടെ കലാജീവിതത്തെയും സാംസ്കാരിക സംഭാവനകളെയും സൗഹൃദസ്മരണകളെയും ആദരപൂർവം അനുസ്മരിക്കുന്നതിനായി “ഓർമ്മകളിലെ സൂര്യപ്രഭ” എന്ന പേരിൽ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.

2026 ഒക്ടോബർ 1, വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ഫർവാനിയ മെഡെക്സ് കെയർ മെഡിക്കൽ സെന്ററിൽ വെച്ചാണ് അനുസ്മരണം നടക്കുന്നത്. കുവൈത്തിലെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും കലാസ്നേഹികളും ചടങ്ങിൽ പങ്കെടുക്കും.

കുവൈത്തിലെ മലയാളി സമൂഹവുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന സൂര്യ കൃഷ്ണമൂർത്തിയുടെ കലാപ്രവർത്തനങ്ങളും സാംസ്കാരിക ഇടപെടലുകളും അദ്ദേഹം സമ്മാനിച്ച മറക്കാനാവാത്ത ഓർമ്മകളും അനുസ്മരണച്ചടങ്ങിൽ പങ്കുവെക്കും.

പ്രിയ കലാകാരന്റെ കലാപ്രതിഭയ്ക്കും മലയാളി സമൂഹവുമായി അദ്ദേഹം പങ്കുവെച്ച സ്നേഹബന്ധങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്ന ചടങ്ങിലേക്ക് കുവൈത്തിലെ എല്ലാ കലാസ്നേഹികളെയും സാംസ്കാരിക പ്രവർത്തകരെയും സുഹൃത്തുക്കളെയും കെ.ഡി.എൻ.എ ഹൃദയപൂർവം ക്ഷണിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!