HomeGULFമരുഭൂമിയും ദ്വീപുകളും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും; ഇക്കോ ടൂറിസത്തിന് പുതിയ സാധ്യതകൾ തേടി കുവൈത്ത്

മരുഭൂമിയും ദ്വീപുകളും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും; ഇക്കോ ടൂറിസത്തിന് പുതിയ സാധ്യതകൾ തേടി കുവൈത്ത്

spot_img

കുവൈത്ത്സിറ്റി: മരുഭൂമികൾ, തീരപ്രദേശങ്ങൾ, ദ്വീപുകൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി ഇക്കോ ടൂറിസവും സുസ്ഥിര ടൂറിസവും വികസിപ്പിക്കാനുള്ള സാധ്യതകൾ കുവൈത്ത് പരിശോധിക്കുന്നു.കുവൈത്ത് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തിന്റെ വൈവിധ്യമാർന്ന പ്രകൃതി സമ്പത്ത് വിനോദസഞ്ചാര വികസനത്തിന് വലിയ സാധ്യതകളാണ് നൽകുന്നത്.

ജഹ്‌റ നേച്ചർ റിസർവിൽ ഇതിനകം 250-ലധികം പക്ഷിവർഗങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. ബുബിയാൻ ദ്വീപ്, മുബാറക് അൽ കബീർ റിസർവ് എന്നിവയും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രങ്ങളായി വികസിപ്പിക്കാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ഫൈലക്ക ദ്വീപിലെ പ്രകൃതി സൗന്ദര്യത്തിനൊപ്പം ചരിത്ര, പുരാവസ്തു, പൈതൃക കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് വിനോദസഞ്ചാര പദ്ധതികൾ വികസിപ്പിക്കാനും സാധ്യതയുണ്ട്.ജാൽ അൽ സൂർ, അൽ ഖിറാൻ, വാദി അൽ ബാത്തിൻ, അൻജഫ ബീച്ച് തുടങ്ങിയ പ്രദേശങ്ങൾ ജിയോളജിക്കൽ ടൂറിസത്തിനും അനുയോജ്യമാണെന്ന് വിദഗ്ധർ പറയുന്നു.

പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, ദ്വീപുകൾ, തീരങ്ങൾ, മരുഭൂമി പ്രദേശങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് ദേശീയ ഇക്കോ ടൂറിസം മാപ്പ് തയ്യാറാക്കണമെന്നും നിർദേശമുണ്ട്. പക്ഷിനിരീക്ഷണം, സമുദ്ര പര്യവേക്ഷണം, ജിയോളജിക്കൽ ടൂറിസം, മരുഭൂമി-തീര പഠനയാത്രകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി വികസിപ്പിക്കാനാകും.ടൂറിസം വികസനത്തിനൊപ്പം കുവൈത്തിന്റെ പ്രകൃതി സമ്പത്തും പരിസ്ഥിതിയും ഭാവിതലമുറയ്ക്കായി സംരക്ഷിക്കുന്നതിനാണ് പ്രധാന പരിഗണന നൽകേണ്ടതെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!