HomeGULFസിവിൽ ഐഡിയിൽ ഇനി രക്തഗ്രൂപ്പും ചേർക്കാം; സഹേൽ ആപ്പിൽ പുതിയ സേവനം

സിവിൽ ഐഡിയിൽ ഇനി രക്തഗ്രൂപ്പും ചേർക്കാം; സഹേൽ ആപ്പിൽ പുതിയ സേവനം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ രക്തഗ്രൂപ്പ് (Blood Group) സിവിൽ ഐഡി രേഖകളിൽ ചേർക്കുന്നതിനുള്ള പുതിയ ഡിജിറ്റൽ സേവനം സഹേൽ (Sahel) ആപ്പ് വഴി ആരംഭിച്ചു.

പുതിയ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ ഓൺലൈനായി രക്തഗ്രൂപ്പ് വിവരങ്ങൾ സിവിൽ ഐഡി രേഖകളിൽ ചേർക്കാനും പുതുക്കാനും സാധിക്കും. ഇതിലൂടെ വ്യക്തിഗത ആരോഗ്യവിവരങ്ങളുടെ കൃത്യതയും ലഭ്യതയും കൂടുതൽ മെച്ചപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്യുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ സേവനങ്ങൾ മൊബൈൽ പ്ലാറ്റ്ഫോമുകൾ വഴി ലഭ്യമാക്കുന്നതിനുമുള്ള കുവൈത്തിന്റെ തുടർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.

അടിയന്തര ആരോഗ്യ സാഹചര്യങ്ങളിൽ രക്തഗ്രൂപ്പ് വിവരങ്ങൾ വേഗത്തിൽ ലഭ്യമാകുന്നതിനും ഈ സേവനം സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!