കുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഫ്ലയർ പ്രകാശനം നടന്നു. സംഘടനയുടെ ചെയർമാൻ രാജീവ് നടുവിലുമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുവൈറ്റിലെ മുതിർന്ന കോൺഗ്രസ് സംഘടന നേതാവ് ജേക്കബ് ചണ്ണപ്പേട്ട, പ്രോഗ്രാം കൺവീനർ ജെയിംസ് വി കൊട്ടാരത്തിന് ഫ്ലയർ കൈമാറി പ്രകാശനം നിർവഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ആദ്യത്തെ ഫുഡ് കൂപ്പൺ ചെയർമാൻ രാജീവ് നടുവിലുമുറി സാറാമ്മ ജോൺസണ് നൽകി ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും ട്രഷറർ അലക്സ് മാത്യു നന്ദിയും രേഖപ്പെടുത്തി. മീഡിയ കൺവീനർ മധു മാഹി കുര്യൻ തോമസ് പൈനുംമൂട്ടിൽ, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, ജെയിംസ് വി കൊട്ടാരം, ബിജു അലക്സാണ്ടർ സാറാമ്മ ജോൺസ് തുടങ്ങിയവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ടാണ് യോഗം പിരിഞ്ഞത്.ഒക്ടോബർ 9 വെള്ളിയാഴ്ച ഖൈത്താനിലെ രാജ്ധാനി പാലസ് റെസ്റ്റോറന്റിൽ വെച്ച് (ഓണപ്പെരുമ 2026) എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്



