HomeGULFമാനവ മൂലധനം; ആഗോളതലത്തിൽ 1000 നഗരങ്ങളിൽ കുവൈറ്റ് 33-ാം സ്ഥാനത്ത്

മാനവ മൂലധനം; ആഗോളതലത്തിൽ 1000 നഗരങ്ങളിൽ കുവൈറ്റ് 33-ാം സ്ഥാനത്ത്

spot_img

കുവൈറ്റ് സിറ്റി: 2026 ലെ ഓക്സ്ഫോർഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് പ്രകാരം ഹ്യൂമൻ ക്യാപിറ്റൽ വിഭാഗത്തിൽ കുവൈറ്റ് ആഗോളതലത്തിൽ 33-ാം സ്ഥാനം കരസ്ഥമാക്കി. രാജ്യത്തിന്റെ വിദ്യാഭ്യാസപരവും ജനസംഖ്യാപരവുമായ ഘടകങ്ങളുടെ കരുത്തും ബിസിനസ്സ് അന്തരീക്ഷവും പ്രതിഫലിപ്പിക്കുന്നതാണ് ഈ മികച്ച നേട്ടം. ഈ മേഖലയിൽ ശക്തമായ ആഗോള പ്രകടനം കാഴ്ചവെയ്ക്കുന്ന നഗരങ്ങളുടെ നിരയിലാണ് കുവൈറ്റ് ഇതിലൂടെ ഇടംപിടിച്ചിരിക്കുന്നത്.

ഓക്സ്ഫോർഡ് ഇക്കണോമിക്സ് ഗ്ലോബൽ ഫോർകാസ്റ്റിംഗ് സർവീസിലെ 1,000 നഗരങ്ങളുടെ ഡാറ്റാബേസ് അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തിക, മാനുഷിക, സാമൂഹിക, പാരിസ്ഥിതിക, ഭരണപരമായ വിവിധ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ നഗരങ്ങളുടെ പ്രകടനം വിലയിരുത്താനും, സുസ്ഥിര വളർച്ച കൈവരിക്കാനും ഭാവിയിലെ മത്സരശേഷി വർദ്ധിപ്പിക്കാനും ഏറ്റവും ശേഷിയുള്ള നഗരങ്ങളെ തിരിച്ചറിയാനും ഈ ഡാറ്റ സഹായിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!