HomeGULFകേബിളുകളും ചെമ്പുകമ്പികളും മോഷ്ടിച്ച് വിൽപ്പന; ആറംഗ ഏഷ്യൻ സംഘം കുവൈത്തിൽ പിടിയിൽ

കേബിളുകളും ചെമ്പുകമ്പികളും മോഷ്ടിച്ച് വിൽപ്പന; ആറംഗ ഏഷ്യൻ സംഘം കുവൈത്തിൽ പിടിയിൽ

spot_img

കുവൈത്ത് സിറ്റി, സെപ്റ്റംബർ 17: കുവൈത്തിലെ അൽ മുത്‌ലാ പ്രദേശത്തെ സർക്കാർ കെട്ടിടങ്ങൾ, വീടുകൾ, നിർമാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകൾ, ചെമ്പുകമ്പികൾ, ഇരുമ്പ് എന്നിവ മോഷ്ടിച്ചെന്ന കേസിൽ ആറംഗ ഏഷ്യൻ പ്രവാസി സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സാധനങ്ങൾക്ക് ആയിരക്കണക്കിന് ദിനാർ വിലവരുമെന്നാണ് റിപ്പോർട്ട്.

തുടർച്ചയായി ലഭിച്ച മോഷണ പരാതികളുടെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് പ്രതികളെ പ്രത്യേക കെണിയൊരുക്കി പിടികൂടിയത്. ഇവരുടെ കൈവശത്തുനിന്ന് വൻതോതിൽ ചെമ്പുകമ്പികൾ, ഇലക്ട്രിക്കൽ കേബിളുകൾ, ഇരുമ്പ് എന്നിവ കണ്ടെടുത്തു.

മോഷ്ടിച്ച സാധനങ്ങൾ അംഘാര സ്ക്രാപ്പ് യാർഡിലെത്തിച്ച് തൂക്കത്തിന്റെ അടിസ്ഥാനത്തിൽ വിൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പിടിച്ചെടുത്ത സാധനങ്ങൾ വിവിധ മോഷണ പരാതികളുമായി താരതമ്യം ചെയ്ത് പരിശോധിച്ചുവരികയാണ്.

സംഘം മറ്റ് സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടുണ്ടോയെന്നും കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളെയും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!