കുവൈറ്റ് സിറ്റി: സംസ്ഥാന സുരക്ഷാ സേവന വിഭാഗവും ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റും നടത്തിയ അന്വേഷണത്തെയുടർന്ന്, ഹിസ്ബുള്ളയ്ക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ സ്റ്റേറ്റ് സെക്യൂരിറ്റി കോർട്ട് ഓഫ് അപ്പീൽ നിർണായക വിധി പുറപ്പെടുവിച്ചു.
ആദ്യ കേസിൽ, ഹിസ്ബുള്ളയിൽ അംഗമാവുകയും സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്ത കുറ്റത്തിന് മൂന്ന് പൗരന്മാരെയും ഒരു ലെബനീസ് പൗരനെയും കോടതി 10 വർഷത്തെ തടവിനും 6 ദശലക്ഷത്തി ഇരുപത്തിമൂന്നായിരം ദിനാർ പിഴയ്ക്കും ശിക്ഷിച്ചു. അതേസമയം, ഒരു വനിതാ പൗരയടക്കം മറ്റുചിലരെ കോടതി വെറുതെവിടുകയും ചെയ്തു.രണ്ടാമത്തെ കേസിൽ, ഒരു ചാരിറ്റബിൾ കമ്മിറ്റി വഴി ഹിസ്ബുള്ളയ്ക്ക് ഫണ്ട് സമാഹരിച്ചു നൽകിയ കുറ്റത്തിന് ഒരു പൗരനെ കോടതി 7 വർഷത്തെ തടവിനും 6 ദശലക്ഷം ദിനാർ പിഴയ്ക്കും ശിക്ഷിച്ചു.



