HomeGULFകുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട; 9.6 കിലോഗ്രാം പേപ്പർ മയക്കുമരുന്ന് പിടികൂടി

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട; 9.6 കിലോഗ്രാം പേപ്പർ മയക്കുമരുന്ന് പിടികൂടി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനലിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. ലണ്ടനിൽ നിന്ന് എത്തിയ യാത്രാക്കാരനിൽ നിന്ന് 9.6 കിലോഗ്രാം ഭാരമുള്ള ‘മെത്ത്’ മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലണ്ടനിൽ നിന്നെത്തിയ യാത്രക്കാരന്റെ ലഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രാസവസ്തുവിൽ മുക്കിയെടുത്ത A4 സൈസിലുള്ള 1,197 ഷീറ്റുകളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഇവയ്ക്ക് ആകെ 9.6 കിലോഗ്രാം ഭാരമുണ്ട്.

സംഭവത്തിൽ പിടിച്ചെടുത്ത സാധനങ്ങളും യാത്രക്കാരനെയും കൂടുതൽ നിയമനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ നർക്കോട്ടിക്സ് കൺട്രോൾ ആൻഡ് ആൽക്കഹോൾ കൺട്രോളിലേക്ക് കൈമാറി. കസ്റ്റംസ് അധികൃതർ സംഭവത്തിൽ ഔദ്യോഗികമായി സീസർ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!