HomeGULFഹിജ്റ പുതുവർഷം കുവൈത്തിൽ അവധി പ്രഖ്യാപിച്ചു.

ഹിജ്റ പുതുവർഷം കുവൈത്തിൽ അവധി പ്രഖ്യാപിച്ചു.

spot_img

കുവൈത്ത് സിറ്റി: 1448-ാം ഹിജ്റി പുതുവത്സരത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക അവധിയെക്കുറിച്ച് കുവൈത്ത് മന്ത്രിസഭ തീരുമാനം പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ദുൽഹിജ്ജ മാസത്തിന് 29 ദിവസമാണെങ്കിൽ, ജൂൺ 16 ചൊവ്വാഴ്ച ഔദ്യോഗിക അവധിയായിരിക്കും. സർക്കാർ ഓഫീസുകളിലും മന്ത്രാലയങ്ങളിലുമുള്ള ജോലി ജൂൺ 17 ബുധനാഴ്ച പുനരാരംഭിക്കും.

അതേസമയം ദുൽഹിജ്ജ മാസത്തിന് 30 ദിവസമാണെങ്കിൽ, ജൂൺ 17 ബുധനാഴ്ച ഔദ്യോഗിക അവധിയായിരിക്കും. കൂടാതെ ജൂൺ 18 വ്യാഴാഴ്ച രണ്ട് അവധികൾക്കിടയിലെ വിശ്രമദിനമായി കണക്കാക്കും. ഈ സാഹചര്യത്തിൽ സർക്കാർ സ്ഥാപനങ്ങളിലെ ജോലി ജൂൺ 21 ഞായറാഴ്ച പുനരാരംഭിക്കും.പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങൾ പൊതുതാൽപര്യം പരിഗണിച്ച് തങ്ങളുടെ അവധി ക്രമീകരണങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ നിർദേശപ്രകാരം തീരുമാനിക്കുമെന്നും മന്ത്രിസഭ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!