HomeGULFമുഹറം 1 ചൊവ്വാഴ്ച; 1448 ഹിജ്റ വർഷത്തിന് തുടക്കം; അൽ-ഉജൈരി സെന്റർ.

മുഹറം 1 ചൊവ്വാഴ്ച; 1448 ഹിജ്റ വർഷത്തിന് തുടക്കം; അൽ-ഉജൈരി സെന്റർ.

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഉജൈരി സയന്റിഫിക് സെന്റർ നടത്തിയ കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം 2026 ജൂൺ 16 ചൊവ്വാഴ്ച 1448 ഹിജ്റ വർഷത്തിലെ മുഹറം മാസത്തിലെ ആദ്യ ദിവസമായിരിക്കുമെന്ന് അറിയിച്ചു.

ജൂൺ 15 തിങ്കളാഴ്ച വൈകുന്നേരം ഇസ്ലാമിക ലോകത്തിലെ വിവിധ രാജ്യങ്ങളിൽ മുഹറം മാസപ്പിറവി നിരീക്ഷിക്കുമെന്നും, ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഇസ്ലാമിക ലോകത്തിന്റെ പല ഭാഗങ്ങളിലും മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയുണ്ടെന്നും സെന്റർ വ്യക്തമാക്കി.കുവൈത്തിൽ സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രൻ 43.2 മിനിറ്റ് കൂടി ആകാശത്ത് നിലനിൽക്കുമെന്നും, അന്ന് ചന്ദ്രന്റെ പ്രായം 12 മണിക്കൂർ 9 മിനിറ്റ് ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മാസപ്പിറവിയുടെ ജനനം രാവിലെ 5:54-നാണ് സംഭവിക്കുകയെന്നും സെന്റർ അറിയിച്ചു.മക്കയിൽ സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രൻ 40 മിനിറ്റും 1 സെക്കന്റും ദൃശ്യമാകുമെന്നും, അവിടെ ചന്ദ്രന്റെ പ്രായം 13 മണിക്കൂർ 2 മിനിറ്റ് ആയിരിക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഇത് മാസപ്പിറവി കാണാനുള്ള സാധ്യത ശക്തമാക്കുന്ന സൂചനകളാണെന്ന് സെന്റർ ചൂണ്ടിക്കാട്ടി.ഈ ജ്യോതിശാസ്ത്ര കണക്കുകളുടെ അടിസ്ഥാനത്തിൽ ജൂൺ 16 ചൊവ്വാഴ്ച കുവൈത്തിലും ഭൂരിഭാഗം ഇസ്ലാമിക രാജ്യങ്ങളിലുമായി മുഹറം ഒന്നായിരിക്കുമെന്നാണ് അൽ-ഉജൈരി സെന്ററിന്റെ വിലയിരുത്തൽ.അതേസമയം, പുതിയ മാസത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഓരോ രാജ്യങ്ങളിലെയും ബന്ധപ്പെട്ട ശരീഅത്ത് അധികാരികളാണ് നടത്തുകയെന്ന് സെന്റർ ഓർമ്മിപ്പിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!