HomeGULFജലീബ് അൽ-ശുയൂഖിൽ വൻ സുരക്ഷാ പരിശോധനയും ഒഴിപ്പിക്കലും; നൂറുകണക്കിന് കെട്ടിടങ്ങൾ അധികൃതർ പിടിച്ചെടുത്തു

ജലീബ് അൽ-ശുയൂഖിൽ വൻ സുരക്ഷാ പരിശോധനയും ഒഴിപ്പിക്കലും; നൂറുകണക്കിന് കെട്ടിടങ്ങൾ അധികൃതർ പിടിച്ചെടുത്തു

spot_img

കുവൈറ്റ് സിറ്റി: നിയമലംഘകർക്കെതിരെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെയും കുവൈറ്റിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സംയുക്ത സുരക്ഷാ പരിശോധന ജലീബ് അൽ-ശുയൂഖ് മേഖലയിൽ അതീവ ശക്തമായി തുടരുന്നു. താമസ-തൊഴിൽ നിയമലംഘനങ്ങൾ, മുൻസിപ്പൽ ചട്ട ലംഘനങ്ങൾ, സുരക്ഷാ വീഴ്ചകൾ എന്നിവ കണ്ടെത്തുന്നതിനായി നടത്തുന്ന ഈ വൻ റെയ്ഡിൽ നൂറുകണക്കിന് കെട്ടിടങ്ങളാണ് കഴിഞ്ഞ രാത്രിയോടെ അധികൃതർ ഒഴിപ്പിച്ചത്.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആഭ്യന്തര മന്ത്രാലയമാണ് ഈ വൻ ഓപ്പറേഷന് നേതൃത്വം നൽകുന്നത്. കുവൈറ്റ് ആർമി, നാഷണൽ ഗാർഡ്, ഒപ്പം വിവിധ സർക്കാർ ഏജൻസികൾ എന്നിവരടങ്ങുന്ന സംയുക്ത സേനയാണ് ഏറ്റവും കൂടുതൽ പ്രവാസികൾ താമസിക്കുന്ന ജലീബ് മേഖലയിൽ നിയമവാഴ്ച ഉറപ്പാക്കാനായി രംഗത്തിറങ്ങിയിരിക്കുന്നത്.

1,000-ത്തിലധികം കെട്ടിടങ്ങൾ നിരീക്ഷണത്തിൽ: മേഖലയിലെ ആയിരത്തിലധികം വരുന്ന പാർപ്പിട സമുച്ചയങ്ങളെ ലക്ഷ്യമിട്ടാണ് ഈ പരിശോധന ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൽ ഏകദേശം 350-ഓളം കെട്ടിടങ്ങൾ ഇതിനകം തന്നെ അധികൃതർ പൂർണ്ണമായും ഒഴിപ്പിച്ചു കഴിഞ്ഞു. പരിശോധനകൾ ആരംഭിക്കുന്നതിന് മുന്നോടിയായി കെട്ടിടങ്ങളിലെ താമസക്കാരെയും തൊഴിലാളികളെയും കൃത്യമായ രീതിയിൽ അധികൃതർ സുരക്ഷിതമായി പുറത്തെത്തിച്ചു. കനത്ത സുരക്ഷാ വലയത്തിൽ നടത്തിയ ഈ ഒഴിപ്പിക്കലിന് ശേഷം, താമസക്കാരെ പ്രത്യേകമായി ഏർപ്പെടുത്തിയ ബസുകളിൽ താൽക്കാലിക താമസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!