HomeGULFഅബ്‍ദലി അതിർത്തി കവാടം 48 മണിക്കൂറിനുള്ളിൽ തുറക്കും: കുവൈത്തും ഇറാഖും ബന്ധം ശക്തമാക്കുന്നു

അബ്‍ദലി അതിർത്തി കവാടം 48 മണിക്കൂറിനുള്ളിൽ തുറക്കും: കുവൈത്തും ഇറാഖും ബന്ധം ശക്തമാക്കുന്നു

spot_img

കുവൈത്ത് സിറ്റി: കുവൈത്തും ഇറാഖും തമ്മിലുള്ള വാണിജ്യ-യാത്രാ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കിക്കൊണ്ട് അൽ-അബ്‍ദലി അതിർത്തി കവാടം 48 മണിക്കൂറിനുള്ളിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പ്രഖ്യാപിച്ചു.

ഇറാഖിലെ ബസ്ര സന്ദർശന വേളയിൽ ബസ്ര ഗവർണർ അസഅദ് അൽ ഇദാനിയുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം നിർണായക തീരുമാനം അറിയിച്ചത്.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരെ ശക്തമാണെന്നും അതിൽ വിള്ളലുണ്ടാക്കാൻ ആർക്കും സാധിക്കില്ലെന്നും ഷെയ്ഖ് ഫഹദ് അൽ യൂസഫ് വ്യക്തമാക്കി. കുവൈത്തികൾക്ക് ഇറാഖിലേക്കും ഇറാഖി പൗരന്മാർക്ക് കുവൈത്തിലേക്കും പ്രവേശിക്കാൻ ഈ കവാടം പൂർണ്ണമായും സജ്ജമാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ തടസ്സമില്ലാതെ തുടരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.ഇറാഖും കുവൈത്തും എന്നും നല്ല അയൽക്കാരും സഹോദരങ്ങളുമായി തുടരുമെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ ഭിന്നത വിതയ്ക്കാൻ ശ്രമിക്കുന്ന ശക്തികളെ ശക്തമായി ചെറുക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. കുവൈത്തുമായുള്ള ബന്ധം സാഹോദര്യത്തിലും പരസ്പര താൽപ്പര്യങ്ങളിലും അധിഷ്ഠിതമാണെന്നും, ഇറാഖ് ഗൾഫ് രാജ്യങ്ങളുമായി, പ്രത്യേകം കുവൈത്തുമായി സ്നേഹവും സമാധാനവും ആഗ്രഹിക്കുന്നുവെന്നും ബസ്ര ഗവർണർ അസഅദ് അൽ ഇദാനി കൂട്ടിച്ചേർത്തു.

ഇറാഖും കുവൈത്തും എന്നും നല്ല അയൽക്കാരും സഹോദരങ്ങളുമായി തുടരുമെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ ഭിന്നത വിതയ്ക്കാൻ ശ്രമിക്കുന്ന ശക്തികളെ ശക്തമായി ചെറുക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. കുവൈത്തുമായുള്ള ബന്ധം സാഹോദര്യത്തിലും പരസ്പര താൽപ്പര്യങ്ങളിലും അധിഷ്ഠിതമാണെന്നും, ഇറാഖ് ഗൾഫ് രാജ്യങ്ങളുമായി, പ്രത്യേകം കുവൈത്തുമായി സ്നേഹവും സമാധാനവും ആഗ്രഹിക്കുന്നുവെന്നും ബസ്ര ഗവർണർ അസഅദ് അൽ ഇദാനി കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!