HomeInternationalനേപ്പാളില്‍ കനത്ത നാശം വിതച്ച് മിന്നല്‍ പ്രളയം; മരണം 359 ആയി

നേപ്പാളില്‍ കനത്ത നാശം വിതച്ച് മിന്നല്‍ പ്രളയം; മരണം 359 ആയി

spot_img

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത നാശം വിതച്ച മിന്നല്‍ പ്രളയത്തില്‍ മരണം 359 ആയി. 33 മലയാളികള്‍ ഉള്‍പ്പെടെ 288 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാണാതായവരെ കണ്ടെത്താന്‍ വിശദവിവരങ്ങള്‍ അടിയന്തരമായി കൈമാറാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

നേപ്പാളില്‍ മിന്നല്‍ പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ അതീവ ഗുരുതരമാണ്. റോഡുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും പൂര്‍ണ്ണമായി തകര്‍ന്നതോടെ ദുരന്തമേഖല ഒറ്റപ്പെട്ടു. ഇത് രക്ഷാപ്രവര്‍ത്തനത്തേയും ബാധിക്കുന്നുണ്ട്. മാനസസരോവര്‍ തീര്‍ത്ഥാടകരും ത്രിശൂലി ജലവൈദ്യുത പദ്ധതിയിലെ 73 തൊഴിലാളികളും ഉള്‍പ്പെടെ 288 പേരെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. ഇതില്‍ 33 പേര്‍ മലയാളികളാണ്.

കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ച് പ്രത്യേക കണ്ട്രോള്‍ റൂമുകള്‍ തുറന്നു. ഇന്ത്യയില്‍ നിന്നുള്ള ദുരിതാശ്വാസ സാമഗ്രികള്‍ ദുരന്തഭൂമിയിലേക്ക് എത്തിച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്താന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. നേപ്പാള്‍ ദുരന്തത്തില്‍ ഏകോപനത്തിനായി തമിഴ്‌നാട്ടിലെ നാല് മന്ത്രിമാര്‍ ഡല്‍ഹിക്ക് പുറപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ള 57 പേരാണ് ദുരന്തത്തില്‍ കുടുങ്ങിയത്. ഇതില്‍ 21 പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!