HomeGULFജൂലൈ 29 മുതൽ 'മർസം' ; കുവൈത്തിൽ കടുത്ത വേനൽ ചൂടിന്റെ ഉച്ചകോടിയിലേക്ക്

ജൂലൈ 29 മുതൽ ‘മർസം’ ; കുവൈത്തിൽ കടുത്ത വേനൽ ചൂടിന്റെ ഉച്ചകോടിയിലേക്ക്

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂലൈ 29, 2026 ബുധനാഴ്ച മുതൽ ‘അൽ-മർസം’ (Al-Marzam) സീസൺ ആരംഭിക്കുമെന്ന് അൽ-ഉജൈറി സയന്റിഫിക് സെന്റർ അറിയിച്ചു. വേനൽക്കാലത്തിലെ അവസാനത്തിന് മുമ്പുള്ള ഈ ഘട്ടം ഓഗസ്റ്റ് 10 വരെ 13 ദിവസം നീണ്ടുനിൽക്കും.

ഈ കാലയളവിൽ അതിശക്തമായ ചൂടും ഭൂമിയുടെ താപനില ഉയരുന്നതുമാണ് അനുഭവപ്പെടുക. ഇതിനെ ‘ജംറത് അൽ-ഖൈദ്’ എന്നറിയപ്പെടുന്ന വേനൽച്ചൂടിന്റെ ഏറ്റവും ഉയർന്ന ഘട്ടമായി കണക്കാക്കുന്നു.അൽ-മർസം സീസണിന് ശേഷം ‘കുലൈബിൻ’ സീസൺ ആരംഭിക്കും. ഈ സമയത്ത് കുവൈത്തിൽ ഈർപ്പം (Humidity) ഗണ്യമായി വർധിക്കാറുണ്ട്. തുടർന്ന് എത്തുന്ന ‘സുഹൈൽ’ സീസൺ കടുത്ത വേനൽച്ചൂട് അവസാനത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!