കുവൈത്ത് സിറ്റി: My Kuwait Mobile ID ആപ്പ് ഉപയോഗിക്കുന്ന പൗരന്മാർക്കും പ്രവാസികൾക്കും സുപ്രധാന സുരക്ഷാ മുന്നറിയിപ്പുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI). ഉപയോക്താവ് സ്വയം ആരംഭിച്ച നടപടിയുമായി ബന്ധപ്പെട്ടതല്ലാത്ത Authentication Request-കൾ അംഗീകരിക്കരുതെന്ന് PACI നിർദേശിച്ചു.
Authentication Request ലഭിക്കുമ്പോൾ അത് അംഗീകരിക്കുന്നതിന് മുമ്പ് സേവനദാതാവിന്റെ വിവരങ്ങളും അഭ്യർത്ഥനയുടെ ഉദ്ദേശ്യവും കൃത്യമായി പരിശോധിക്കണം. താൻ നടത്തിയ ഏതെങ്കിലും ഇടപാടുമായോ സേവന അഭ്യർത്ഥനയുമായോ ബന്ധപ്പെട്ടതാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അനുമതി നൽകാവൂ.
പ്രത്യേകിച്ച് വ്യക്തിഗത വിവരങ്ങൾ പങ്കിടാൻ ആവശ്യപ്പെടുന്ന Authentication Request-കളിൽ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തണം. അപ്രതീക്ഷിതമായി ലഭിക്കുന്ന അഭ്യർത്ഥനകൾ പരിശോധിക്കാതെ അംഗീകരിക്കുന്നത് വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയെ ബാധിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.ഡിജിറ്റൽ ഐഡന്റിറ്റിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുന്നതിനും ഓരോ അഭ്യർത്ഥനയും സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രം അംഗീകരിക്കണമെന്ന് PACI പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



