HomeGULFസർക്കാർ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കി

സർക്കാർ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കി

spot_img

കുവൈറ്റ്; ‘സഹൽ’ ആപ്പ് വഴി നിർദ്ദേശം നൽകികുവൈറ്റ് സിറ്റി: സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിന്റെ ഭാഗമായി, സർക്കാർ ഏജൻസികൾ തങ്ങളുടെ ചില ജീവനക്കാർക്ക് ‘സഹൽ’ ആപ്ലിക്കേഷൻ വഴി ഔദ്യോഗിക അറിയിപ്പുകൾ അയച്ചു. വിവരങ്ങളിലെ അപൂർണ്ണതകൾ പരിഹരിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വീണ്ടും അപ്‌ലോഡ് ചെയ്ത് പരിശോധന പൂർത്തിയാക്കുന്നതിനുമാണ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നതിനും സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനുമുള്ള മന്ത്രിസഭാ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നതിനും അംഗീകൃത സർവ്വകലാശാലകൾ ഏതൊക്കെയാണെന്ന് പരിശോധിക്കുന്നതിനുമായി സിവിൽ സർവീസ് കമ്മീഷൻ പ്രസക്തമായ അധികാരികളുമായി ചേർന്ന് ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, വിദേശങ്ങളിലെ കുവൈറ്റ് കൾച്ചറൽ ഓഫീസുകളുമായി ബന്ധപ്പെടുന്നുണ്ടെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

‘സഹൽ’ ആപ്പ് വഴി അറിയിപ്പുകൾ ലഭിച്ച ജീവനക്കാർ എത്രയും പെട്ടെന്ന് അതത് ഓഫീസുകളുമായി ബന്ധപ്പെടണമെന്നും, സർട്ടിഫിക്കറ്റ് സമർപ്പണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഓരോ സ്ഥാപനവും ഇതിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള വെബ്‌സൈറ്റ് വഴി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതാണെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!