HomeCommunityമലങ്കര കൾച്ചറൽ അസോസിയേഷൻ്റെ ‘ഒന്നിച്ചൊരോണം 2026’ വർണാഭമായി

മലങ്കര കൾച്ചറൽ അസോസിയേഷൻ്റെ ‘ഒന്നിച്ചൊരോണം 2026’ വർണാഭമായി

spot_img

കുവൈറ്റ്: മലങ്കര കൾച്ചറൽ അസോസിയേഷൻ (MCA – Kuwait) സംഘടിപ്പിച്ച പ്രഥമ ഓണാഘോഷം, 2026 സെപ്റ്റംബർ 11 ആം തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റിൽ വച്ച് “ഒന്നിച്ചൊരോണം 2026” എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളോടെ വർണാഭമായി നടന്നു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തിയ ആഘോഷത്തിൽ കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങളും അംഗങ്ങളും പങ്കെടുത്തു. വർണ്ണശബളമായ മാവേലി വരവേൽപ്പ് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും മയിൽ‌പീലി ലാത്തിയോടെയും നടന്നു.

ശേഷം പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളന ചടങ്ങിൽ കുവൈറ്റ് ദേശീയ ഗാനവും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. തുടർന്ന് MCA ജനറൽ സെക്രട്ടറി ജിനു കെ. എബ്രഹാം സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.Kuwait Cancer Control Center-ലെ Medical Oncologist Dr. Susovana Sujith Nair ആഘോഷം ഉദ്ഘാടനം ചെയ്തു. Al Mulla Exchange പ്രതിനിധി ശിവ, മാവേലി, MCA ഭാരവാഹികളും ‘ഒന്നിച്ചൊരോണം’ കൺവീനർമാരും ചേർന്ന് ദീപപ്രകാശനം നടത്തി.ഓണത്തിന്റെ പാരമ്പര്യവും മലയാളി സംസ്കാരത്തിന്റെ വൈവിധ്യവും വിളിച്ചോതുന്ന നിരവധി കലാ-സാംസ്കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വിവിധ പ്രായത്തിലുള്ളവർ പരിപാടികളിൽ സജീവമായി പങ്കെടുത്തു. ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, സംഗീതപരിപാടികൾ, വിനോദപരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

“സെൽഫി വിത്ത് ഓണപ്പൂക്കളം” ഉൾപ്പെടെയുള്ള പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചു. ഓണവേഷം, പൂക്കളം, സെൽഫി തുടങ്ങിയവയിലൂടെ അംഗങ്ങൾ ആഘോഷത്തിന്റെ ആവേശം പങ്കുവെച്ചു. കുട്ടികൾക്കായി പ്രത്യേക പരിപാടികളും മത്സരങ്ങളും ഒരുക്കിയിരുന്നു.പരസ്പര സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, കുവൈറ്റിലെ മലങ്കര സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യവും ആഘോഷം മുന്നോട്ടുവച്ചു.“ഒരു ഓണം… ഒരുപാട് ഹൃദയങ്ങൾ…അവ ഒരുമിച്ചപ്പോൾ പിറന്നത് മനോഹരമായൊരു ഓർമ്മ” എന്ന ആശയത്തെ സാക്ഷാത്കരിച്ച ആഘോഷമായി “ഒന്നിച്ചൊരോണം 2026” മാറി.പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടക സമിതി അംഗങ്ങൾക്കും കൺവീനർമാർക്കും ജോയിന്റ് കൺവീനർമാർക്കും വളണ്ടിയർമാർക്കും പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും MCA നേതൃത്വം നന്ദി അറിയിച്ചു.

MCA – Kuwait ഭാരവാഹികളായ ജിനു കെ. എബ്രഹാം (ജനറൽ സെക്രട്ടറി), തോമസ് വർഗീസ്, ഷീലു ഷാജി (വൈസ് പ്രസിഡന്റുമാർ), ടിങ്കു ജോയ് (ട്രഷറർ), ബിനു വിളയിൽ രാജൻ, അനിജ വർഗ്ഗീസ് (ജോയിന്റ് സെക്രട്ടറിമാർ), സുനിൽ ഫിലിപ്പ് (ഓഫീസ് സെക്രട്ടറി), ബിനു എബ്രഹാം (ജോയിന്റ് ട്രഷറർ)മാത്യു കോശി (ഒന്നിച്ചൊരോണം ജനറൽ കൺവീനവർ), ജിബി എബ്രഹാം (പ്രോഗ്രാം കൺവീനവർ) ഗവെർണിംഗ് ബോഡി അംഗങ്ങൾ ആയ ഷാജി വർഗീസ് മേലെക്കലയിൽ, ലിൻസ് ജോൺ, ജോജി വെള്ളാപ്പള്ളി, സിബി വർഗ്ഗീസ്, അനീഷ് കെ സൈമൺ, റാണാ വർഗ്ഗീസ് എന്നിവരുടെയും നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!