കുവൈത്ത് സിറ്റി, സെപ്റ്റംബർ 20: കുവൈത്തിൽ മസാജ് സെന്ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ 15 പ്രതികൾക്കെതിരായ ജയിൽശിക്ഷ അപ്പീൽ കോടതി ശരിവച്ചു.
കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കുവൈത്ത് പൗരന് ഏഴ് വർഷം തടവും 7,000 കുവൈത്ത് ദിനാർ പിഴയും വിധിച്ചു. 13 പ്രവാസികൾക്ക് അഞ്ച് വർഷം വീതം തടവും മറ്റൊരു പ്രതിക്ക് രണ്ട് വർഷം തടവുമാണ് ശിക്ഷ.കേസിലെ ശിക്ഷകൾക്കെതിരെ സമർപ്പിച്ച അപ്പീൽ കുവൈത്ത് അപ്പീൽ കോടതിയുടെ ഒന്നാം സർക്യൂട്ട് തള്ളുകയായിരുന്നു.ഇതോടെ മസാജ് സെന്ററുകളുമായി ബന്ധപ്പെട്ട അനാശാസ്യ പ്രവർത്തനക്കേസിൽ പ്രതികൾക്കെതിരെ നേരത്തെ വിധിച്ച ശിക്ഷകൾ നിലനിൽക്കും.



