HomeGULFവന്യജീവി സംരക്ഷണത്തിന് ഊന്നൽ നൽകി കുവൈറ്റ് സർക്കാർ; വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാൻ പുതിയ നടപടികൾ

വന്യജീവി സംരക്ഷണത്തിന് ഊന്നൽ നൽകി കുവൈറ്റ് സർക്കാർ; വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാൻ പുതിയ നടപടികൾ

spot_img

കുവൈറ്റ് സിറ്റി: വംശനാശഭീഷണി നേരിടുന്ന അപൂർവ്വ വന്യജീവികളെ സംരക്ഷിക്കുന്നതിനായി ഔദ്യോഗിക തലത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ പുതിയ റിപ്പോർട്ട് പുറത്തിറക്കി. പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കിയതായും വന്യജീവികളുടെ സംരക്ഷണത്തിനായി പ്രത്യേക ശ്രദ്ധ നൽകിവരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അധികാരികൾ മുൻഗണന നൽകി സംരക്ഷിക്കുന്ന അഞ്ച് പ്രധാന വന്യജീവി വിഭാഗങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.കെട്ടിടങ്ങളുടെ നിർമ്മാണവും അനധികൃത വേട്ടയാടലും കാരണം ചുവന്ന കുറുനരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഇവയെ സംരക്ഷിക്കുന്നതിനായി സബാഹ് അൽ-ഹമദ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിനുള്ളിൽ പ്രത്യേക ഇടം ഒരുക്കുകയും ക്യാമ്പിംഗും വാഹനങ്ങളുടെ പ്രവേശനവും പൂർണ്ണമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യരുടെ സാന്നിധ്യമില്ലാത്ത വിദൂരമായ മരുഭൂമി പ്രദേശങ്ങളിൽ മാത്രമാണ് അപൂർവ്വമായി സാൻഡ് ക്യാറ്റ് അഥവാ മരുഭൂമിയിലെ പൂച്ചകളെ കാണാൻ സാധിക്കുന്നത്. ഇവയുടെ വർഷാവർഷമുള്ള പ്രജനനം ഉറപ്പാക്കുന്നതിനായി സർക്കാർ പ്രത്യേക മരുഭൂമി പ്രദേശങ്ങൾ നീക്കി വെച്ചിട്ടുണ്ട്.പരിസ്ഥിതി മലിനീകരണവും കടൽത്തീരങ്ങളിലെ മാലിന്യങ്ങളും കടലാമകളുടെ നിലനിൽപ്പിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ഇവയെ സംരക്ഷിക്കുന്നതിനും പ്രജനനം സുഗമമാക്കുന്നതിനും സയന്റിഫിക് സെന്റർ പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും, ഇത് മുട്ട വിരിഞ്ഞുണ്ടാകുന്ന കടലാമകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അനധികൃത വേട്ടയാടലും ജലത്തിന്റെ ലഭ്യതക്കുറവുമാണ് ഇരപിടിയൻ പക്ഷികളെയും ദേശാടന പക്ഷികളെയും ബാധിക്കുന്ന പ്രധാന വെല്ലുവിളികൾ. ഇതിന് പരിഹാരമായി ആയിരക്കണക്കിന് പക്ഷികൾക്ക് സുരക്ഷിതമായി കഴിയാനും കുടിവെള്ളം ഉറപ്പാക്കാനും ജഹ്റ റിസർവ് മേഖല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ഇടപെടലുകൾ വഴി ഈ പ്രദേശം ആഗോള ഗ്രീൻ ലിസ്റ്റിൽ ഇടംനേടുകയും ചെയ്തിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!