കുവൈറ്റ് സിറ്റി: ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 81-ാമത് സെഷന്റെ ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹ്മദ് അൽ-ജബർ അൽ-സബാഹിന്റെ പ്രത്യേക പ്രതിനിധിയും കിരീടാവകാശിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹും ഔദ്യോഗിക സംഘവും യുഎസിലെ ന്യൂയോർക്കിൽ എത്തിച്ചേർന്നു.
ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവലത്തിൽ എത്തിയ അദ്ദേഹത്തെ വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹ്മദ് അൽ-സബാഹ്, യുഎസിലെ കുവൈറ്റ് അംബാസഡർ ശൈഖാ അൽ-സൈൻ സബാഹ് അൽ-നാസർ അൽ-സൗദ് അൽ-സബാഹ്, ഐക്യരാഷ്ട്രസഭയിലെ കുവൈറ്റ് സ്ഥിരം പ്രതിനിധി അംബാസഡർ താരിഖ് മുഹമ്മദ് അൽ-ബന്നായ് എന്നിവർ ചേർന്ന് സ്വീകരിച്ചു.



