കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ ഇത്തവണത്തെ ഓണാഘോഷം, ഓണാൽസവം 2026 വിവിധ പരിപാടികളോടെ ഫഹാഹീൽ കോഹിനൂർ ഹാളിൽ വച്ച് 2026 സെപ്റ്റംബർ പതിനെട്ടാം തീയതി വെള്ളിയാഴ്ച രാവിലെ 09.30 ന് ആരംഭിച്ച വൈന്നേരം അഞ്ചുമണിക്ക് അവസാനിച്ചു.
കേര പ്രസിഡന്റ് ബിനിൽ സ്കറിയയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് നടന്ന പൊതുയോഗത്തിൽ കുവൈത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സരിത ഉദ്ഘാടനം ചെയ്യുകയും, പ്രോഗ്രാം കൺവീനർ നൈജിൽ എ സി സ്വാഗതം പറയുകയും റോയൽ ഗ്രൂപ്പ് എംഡി അനൂപ് ബേബി ജോൺ, ജനറൽ കൺവീനർ ബിജു എസ് പി, കേര ട്രഷറർ ശശികുമാർ, വനിതാവേദി കൺവീനർ അൻസമോൾ ആശംസകൾ അറിയിക്കുകയും, ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദി പറയുകയും ചെയ്തു.
ഓഗസ്റ്റ് മാസത്തിൽ നടത്തിയ കുട്ടികളുടെ ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ഉണ്ടായി. കേര വനിതാവേദി അവതരിപ്പിച്ച തിരുവാതിരകളിയും, കുട്ടികൾ അവതരിപ്പിച്ച നൃത്തവും, ലക്ഷ്യ സ്കൂൾ ഓഫ് ഡാൻസിലെ കുട്ടികളുടെ നൃത്തവും ഹൽവാസ് ടീമിന്റെ ഗാനമേളയും പരിപാടിക്ക് കൂടുതൽ മിഴിവേകി. ഉച്ചയ്ക്ക് സ്വാദിഷ്ടമായ ഓണസദ്യയും ഉണ്ടായിരുന്നു. വൈന്നേരം 5:00 മണിയോടെ ഓണാഘോഷ പരിപാടിക്ക് തിരശ്ശീല വീണു



