HomeGULFകുവൈറ്റിൽ ശരത്കാലത്തിന്റെ ആരംഭം കുറിച്ച് 'അൽ സുബ്റ' ഘട്ടം തുടങ്ങി; വരും ദിവസങ്ങളിൽ ചൂട് കുറയും

കുവൈറ്റിൽ ശരത്കാലത്തിന്റെ ആരംഭം കുറിച്ച് ‘അൽ സുബ്റ’ ഘട്ടം തുടങ്ങി; വരും ദിവസങ്ങളിൽ ചൂട് കുറയും

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ശരത്കാലത്തിന്‍റെ ആദ്യ ഘട്ടമായ ‘അൽ സുബ്റ’ ആരംഭിച്ചതായി അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സുഹൈൽ നക്ഷത്ര സീസണിലെ മൂന്നാം ഘട്ടമായ ഇത് സെപ്റ്റംബർ 20-നാണ് ആരംഭിച്ചത്. 13 ദിവസത്തോളം ഈ കാലാവസ്ഥാ ഘട്ടം നീണ്ടുനിൽക്കും.

ഈ സമയത്ത് രാജ്യത്ത് താപനിലയിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടും. പ്രഭാത സമയങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുമെങ്കിലും രാത്രികാലങ്ങളിൽ മിതമായ താപനിലയും ആശ്വാസകരമായ കാലാവസ്ഥയും ഉണ്ടായിരിക്കും.

എന്നാൽ ഉച്ചസമയങ്ങളിൽ ചൂടും ഈർപ്പവും തുടരുമെന്നും സെന്റർ വ്യക്തമാക്കുന്നു. ഭൂമിയുടെ ഭ്രമണം അനുസരിച്ച് സൂര്യരശ്മികൾ ഭൂമധ്യരേഖയ്ക്ക് ലംബമായി പതിക്കുന്നതോടെ സെപ്റ്റംബർ 22-ഓടെ വിഷുവം സംഭവിക്കും. ‘അൽ സുബ്റ’ ഘട്ടത്തിന്റെ ഒൻപതാം ദിവസം (സെപ്റ്റംബർ 27) കുവൈറ്റിൽ രാവും പകലും 12 മണിക്കൂർ വീതമായി തുല്യപ്പെടും. അതിനുശേഷം പകലിന്റെ ദൈർഘ്യം കുറയുകയും രാത്രിയുടെ ദൈർഘ്യം ക്രമേണ വർദ്ധിക്കുകയും ചെയ്യും

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!