HomeGULFകുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; 6,211 എക്സ്റ്റസി ഗുളികകളും 4.75 കിലോ കഞ്ചാവും പിടികൂടി

കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; 6,211 എക്സ്റ്റസി ഗുളികകളും 4.75 കിലോ കഞ്ചാവും പിടികൂടി

spot_img

കുവൈത്ത് സിറ്റി, സെപ്റ്റംബർ 21: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് കടത്ത് ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. ബംഗ്ലാദേശിൽ നിന്നെത്തിയ യാത്രക്കാരന്റെ കൈവശം നിന്നാണ് കഞ്ചാവ്, ഷാബു, എക്സ്റ്റസി ഗുളികകൾ എന്നിവ പിടിച്ചെടുത്തത്.

വിമാനത്താവളത്തിലെ ടെർമിനൽ അഞ്ചിൽ നടത്തിയ വിശദമായ പരിശോധനയിൽ മൂന്ന് പാക്കറ്റുകളിലായി 4.75 കിലോഗ്രാം കഞ്ചാവും ആറ് പാക്കറ്റുകളിലായി 319.3 ഗ്രാം ഷാബുവും കണ്ടെത്തി. ഇതിന് പുറമെ 31 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 6,211 എക്സ്റ്റസി ലഹരി ഗുളികകളും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.കസ്റ്റംസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഒമറിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ കൺട്രോളിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!