HomeGULFരാസവസ്തു സംഭരണകേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി കുവൈറ്റ് പരിസ്ഥിതി അതോറിറ്റി

രാസവസ്തു സംഭരണകേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി കുവൈറ്റ് പരിസ്ഥിതി അതോറിറ്റി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ-അർദിയ വ്യാവസായിക സംഭരണ മേഖലയിലുള്ള കെമിക്കൽ സ്‌റ്റോറേജുകളിൽ പരിസ്ഥിതി പൊതു അതോറിറ്റി സമഗ്ര പരിശോധന നടത്തി. പാരിസ്ഥിതിക, എൻജിനീയറിങ് നിബന്ധനകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണോ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

രാസവസ്തുക്കൾ സൂക്ഷിക്കുന്ന രീതിയും കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളും പരിശോധിച്ച സംഘം, അതത് സ്ഥാപനങ്ങൾ ലൈസൻസ് വ്യവസ്ഥകൾക്ക് അനുസൃതമായാണോ പ്രവർത്തിക്കുന്നതെന്നും വിലയിരുത്തി. കൂടാതെ സുരക്ഷാ റെക്കോർഡുകൾ, മുൻകരുതൽ മാനദണ്ഡങ്ങൾ, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ക്രമീകരണങ്ങൾ എന്നിവയും വിശദമായി പരിശോധിച്ചു.

അപകടകരമായ പദാർത്ഥങ്ങളുടെ ഉപയോഗവും സംഭരണവും നിരീക്ഷിക്കുന്നതിനും, പരിസ്ഥിതി-ആരോഗ്യ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കുന്ന പതിവ് പരിശോധനകളുടെ ഭാഗമാണിത്. രാജ്യത്തെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളും രാസവസ്തു സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് വെയർഹൗസ് ഉടമകളോട് അതോറിറ്റി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും വിവിധ ഗവർണറേറ്റുകളിൽ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!