കുവൈറ്റ് സിറ്റി, സെപ്റ്റംബർ 22: കുവൈറ്റിൽ സീ ടാക്സി സർവീസ് ഉൾപ്പെടെ ഏഴ് പുതിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി നൽകി. രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും സമുദ്ര ടൂറിസം മേഖലയിലെ നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതിനുമാണ് പുതിയ തീരുമാനം.സാമ്പത്തിക കാര്യങ്ങളുടെയും നിക്ഷേപത്തിന്റെയും സഹമന്ത്രിയും വാണിജ്യ വ്യവസായ വകുപ്പിന്റെ ആക്ടിംഗ് മന്ത്രിയുമായ അബ്ദുൽ അസീസ് അൽ മർസൂഖ് പുറത്തിറക്കിയ 2026-ലെ 184-ാം നമ്പർ മന്ത്രിതല ഉത്തരവിലാണ് പുതിയ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയത്.
പുതുതായി അനുവദിച്ച ഏഴ് വാണിജ്യ പ്രവർത്തനങ്ങൾ ഇവയാണ്:1. സീ ടാക്സി സർവീസ്2. സമുദ്ര പരിശീലനവും അനുബന്ധ പ്രവർത്തനങ്ങളും3. കടൽ മാർഗമുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഡെലിവറിയും4. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിനോദ സംവിധാനങ്ങൾ5. സമുദ്ര മേഖലകളിലെ പരസ്യ പ്രദർശന സേവനങ്ങൾ6. ബോട്ടുകളും മറ്റ് സമുദ്ര ഉപകരണങ്ങളുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളും പരിപാലന സേവനങ്ങളും7. അലുമിനിയവും പ്രത്യേക തുണിത്തരങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഷേഡിങ് സംവിധാനങ്ങളുടെ നിർമ്മാണം.ഇതിൽ സമുദ്രവുമായി ബന്ധപ്പെട്ട ആറ് പ്രവർത്തനങ്ങളുടെ മേൽനോട്ടം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കോസ്റ്റ് ഗാർഡിനായിരിക്കും.
ഓട്ടോമാറ്റിക് ഷേഡിങ് സംവിധാനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി മേൽനോട്ടം വഹിക്കും.പുതിയ തീരുമാനം ഉത്തരവ് പുറത്തിറക്കിയ തീയതി മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇത് കുവൈറ്റിന്റെ ഔദ്യോഗിക ഗസറ്റായ കുവൈറ്റ് അൽ യൗമിലും പ്രസിദ്ധീകരിക്കും.സീ ടാക്സി, സമുദ്ര വിനോദം, കടൽ മാർഗമുള്ള ഡെലിവറി സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് തീരുമാനം വഴിയൊരുക്കും.



