കുവൈറ്റ് സിറ്റി, സെപ്റ്റംബർ 22: പതിനൊന്നാമത് ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ സെപ്റ്റംബർ 23 ബുധനാഴ്ച പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു.
ഇന്ത്യയുടെ സമ്പന്നമായ ആയുർവേദ പാരമ്പര്യവും സമഗ്ര ആരോഗ്യ സംരക്ഷണത്തിൽ ആയുർവേദത്തിന്റെ സംഭാവനകളും പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.ആയുർവേദ വിദഗ്ധർ, ചികിത്സകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ വിദഗ്ധരുടെ പ്രഭാഷണങ്ങൾ, സംവാദങ്ങൾ, പരമ്പരാഗത ആയുർവേദ ചികിത്സാരീതികൾ, ഉൽപ്പന്നങ്ങൾ, ആരോഗ്യ സംരക്ഷണ മാർഗങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന പ്രദർശനവും ഉണ്ടായിരിക്കും.
സെപ്റ്റംബർ 23 ബുധനാഴ്ച വൈകിട്ട് 6.30 മുതൽ 7.30 വരെ ദയ്യയിലെ ഡിപ്ലോമാറ്റിക് എൻക്ലേവിലുള്ള ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ എംബസി നൽകിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ രജിസ്ട്രേഷൻ ലിങ്ക് വഴിയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.



