HomeGULFചികിത്സാ പിഴവും നിയമലംഘനവും; സ്വകാര്യ ആശുപത്രി ഡോക്ടർമാർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

ചികിത്സാ പിഴവും നിയമലംഘനവും; സ്വകാര്യ ആശുപത്രി ഡോക്ടർമാർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

spot_img

കുവൈറ്റ് സിറ്റി: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നടന്ന പരിശോധനകൾക്കും സാങ്കേതിക സമിതികളുടെ കണ്ടെത്തലുകൾക്കും പിന്നാലെ ഗുരുതരമായ തൊഴിൽപരമായ വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ ശിക്ഷാനടപടികളുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗികളുടെ അവകാശങ്ങളിലും വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെയാണ് മന്ത്രാലയം ഉത്തരവിറക്കിയത്.

സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിന്റെ ഉടമയും മെഡിക്കൽ ഡയറക്ടറുമായ ജനറൽ മെഡിസിൻ കൺസൾട്ടന്റ് ഡോക്ടർക്ക് മൂന്ന് വ്യത്യസ്ത ശിക്ഷകളാണ് ചുമത്തിയിരിക്കുന്നത്. 3,000 ദിനാർ സാമ്പത്തിക പിഴ, 3 മാസത്തേക്ക് ജോലിയിൽ നിന്ന് സസ്പെൻഷൻ, കൂടാതെ 4,000 ദിനാറിന്റെ മറ്റൊരു പിഴയുമാണ് ഇയാൾക്കെതിരെ ചുമത്തിയത്. ചികിത്സാ പിഴവും പ്രൊഫഷണൽ ലൈസൻസ് വ്യവസ്ഥകളുടെ ലംഘനവും തെളിഞ്ഞതിനെ തുടർന്ന് ഒരു കൺസൾട്ടന്റ് നേത്രരോഗ വിദഗ്ദ്ധന്റെ പ്രാക്ടീസ് ലൈസൻസ് ഒരു വർഷത്തേക്ക് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു.

മെഡിക്കൽ രംഗത്തെ സേവനങ്ങളും ബന്ധപ്പെട്ട അനുബന്ധ പ്രൊഫഷനുകളും രോഗികളുടെ അവകാശങ്ങളും നിയന്ത്രിക്കുന്ന 2020 ലെ 70-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 75 ലെ വ്യവസ്ഥകൾ അനുസരിച്ചാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ ആരോഗ്യ മേഖലയിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി വരും ദിവസങ്ങളിലും കർശന നിരീക്ഷണം തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!