കുവൈത്ത് സിറ്റി, സെപ്റ്റംബർ 24: കുവൈത്തിലെ അൽ മുത്‌ലാ പ്രദേശത്ത് ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് പൗരന് വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു.
ജസ്റ്റിസ് നാസർ സാലിം അൽ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള അപ്പീൽ കോടതിയാണ് കീഴ്ക്കോടതി വിധി ശരിവച്ചത്.ഭാര്യയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ശേഷമാണ് കോടതി ശിക്ഷ ശരിവച്ചത്.



