HomeGULFകുവൈറ്റിൽ കർശന ഭക്ഷ്യ സുരക്ഷാ പരിശോധന; ഹവല്ലിയിൽ 166 കിലോഗ്രാം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു

കുവൈറ്റിൽ കർശന ഭക്ഷ്യ സുരക്ഷാ പരിശോധന; ഹവല്ലിയിൽ 166 കിലോഗ്രാം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി: ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ ചട്ടങ്ങളും കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നുട്രിഷൻ (PAFN) ഹവല്ലി ഗവർണറേറ്റിലെ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഏഴ് ലംഘനങ്ങൾ കണ്ടെത്തി.

ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുക, ആരോഗ്യ ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിപ്പിക്കുക, പൊതുവായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, മായം കലർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുക തുടങ്ങിയ ലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.

പരിശോധനയുടെ ഭാഗമായി മനുഷ്യ ഉപയോഗത്തിന് തികച്ചും അനുയോജ്യമല്ലാത്തതും ചീഞ്ഞളിഞ്ഞതുമായ 166 കിലോഗ്രാം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ഇത്തരം റെയ്ഡുകളും പരിശോധനകളും കർശനമായി തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നുട്രിഷൻ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!