HomeGULFകുവൈറ്റിൽ സബാഹിയ അൽ-ഘവാസ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 27 മുതൽ റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത്...

കുവൈറ്റിൽ സബാഹിയ അൽ-ഘവാസ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 27 മുതൽ റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം

spot_img

കുവൈറ്റ് സിറ്റി: ഫഹദ് അൽ-അഹമ്മദ് റൗണ്ട് എബൗട്ട് മുതൽ സബാഹിയയിലെ ഗ്യാസ് റൗണ്ട് എബൗട്ട് വരെയുള്ള അൽ-ഘവാസ് സ്ട്രീറ്റ് (Al-Ghawas Street) താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റും സംയുക്തമായി അറിയിച്ചു. റോഡ് നിർമ്മാണ-അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ ഗതാഗത നിയന്ത്രണം.

സെപ്റ്റംബർ 27 ഞായറാഴ്ച പുലർച്ചെ മുതൽ ഗതാഗത തടസ്സം നിലവിൽ വരും. ഈ പാതയിലെ ഗതാഗതം എതിർദിശയിലേക്ക് തിരിച്ചുവിടുമെന്ന് അധികൃതർ വ്യക്തമാക്കി. ഡൈവേർഷന്റെ ഭാഗമായി അൽ-ഘവാസ് സ്ട്രീറ്റിൽ പ്രവേശനത്തിനായി ഒരു വരിയും പുറത്തേക്ക് പോകുന്നതിനായി രണ്ട് വരികളുമാണ് ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!