HomeGULFകുവൈത്തിലും താരമായി വിജയ്; ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി കുവൈത്ത് മാധ്യമങ്ങളിലും വാർത്തയായി

കുവൈത്തിലും താരമായി വിജയ്; ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി കുവൈത്ത് മാധ്യമങ്ങളിലും വാർത്തയായി

spot_img

കുവൈത്ത് സിറ്റി: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നടപ്പാക്കിയ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ കുവൈത്തിലെ പ്രമുഖ മാധ്യമങ്ങളിലും ശ്രദ്ധേയ വാർത്തയായി.കുവൈത്തിലെ പ്രമുഖ അറബി ദിനപത്രമായ അൽ റായ്, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യമായി സ്വർണ്ണ മോതിരം നൽകുന്ന തമിഴ്നാട് സർക്കാരിന്റെ പദ്ധതിയെ വിശദമായി റിപ്പോർട്ട് ചെയ്തു.

തമിഴ്നാട് മുഖ്യമന്ത്രി വിജയ് സെപ്റ്റംബർ 28ന് മധുരയിൽ ഉദ്ഘാടനം ചെയ്ത പദ്ധതിപ്രകാരം, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന അർഹരായ ഓരോ കുഞ്ഞിനും ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണ്ണ മോതിരമാണ് നൽകുന്നത്.തമിഴ് സംസ്കാരത്തിലെ ‘തായ് മാമൻ’ അഥവാ അമ്മാവൻ കുഞ്ഞിന് സമ്മാനം നൽകുന്ന പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതിക്ക് ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ എന്ന് പേരിട്ടിരിക്കുന്നത്.സർക്കാർ ആശുപത്രികളിലെ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുക, പൊതുജനാരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം വർധിപ്പിക്കുക, അമ്മമാരുടെയും നവജാത ശിശുക്കളുടെയും ക്ഷേമത്തിന് കൂടുതൽ പ്രാധാന്യം നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

ആദ്യഘട്ടത്തിൽ 1.28 ലക്ഷം സ്വർണ്ണ മോതിരങ്ങളാണ് പദ്ധതിക്കായി ഒരുക്കിയിരിക്കുന്നത്. 2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച അർഹരായ കുഞ്ഞുങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാർ നവജാത ശിശുക്കൾക്കായി നടപ്പാക്കിയ വ്യത്യസ്തമായ ക്ഷേമപദ്ധതി എന്ന നിലയിലാണ് വിജയിയുടെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി കുവൈത്ത് മാധ്യമങ്ങളിലും ശ്രദ്ധ നേടിയത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!