HomeGULF‘സഹൽ’ വഴി ഇനി കെട്ടിട രജിസ്ട്രേഷൻ റദ്ദാക്കാം; പുതിയ സേവനവുമായി PACI

‘സഹൽ’ വഴി ഇനി കെട്ടിട രജിസ്ട്രേഷൻ റദ്ദാക്കാം; പുതിയ സേവനവുമായി PACI

spot_img

കുവൈത്ത് സിറ്റി: കെട്ടിട ഉടമകൾക്ക് കൂടുതൽ സൗകര്യമൊരുക്കി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുതിയ ‘Building Cancellation’ ഇലക്ട്രോണിക് സേവനം ആരംഭിച്ചു.സർക്കാരിന്റെ ഏകീകൃത ‘സഹൽ’ ആപ്പ് വഴിയാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

ഇതിലൂടെ കെട്ടിട ഉടമകൾക്ക് നിലവിലുള്ള കെട്ടിടത്തിന്റെ രജിസ്റ്റർ ചെയ്ത വിവരങ്ങൾ റദ്ദാക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. കെട്ടിടത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ യൂണിറ്റുകളുടെ വിവരങ്ങളും ഒരേസമയം റദ്ദാക്കാനും സാധിക്കും.ഇതിനായി ഇനി PACI ഓഫീസിൽ നേരിട്ട് എത്തേണ്ടതില്ല. സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!