HomeGULFകുവൈത്തിൽ 7 ദിവസത്തിനിടെ 948 ട്രാഫിക് നിയമലംഘനങ്ങൾ; 185 പേർ പിടിയിൽ

കുവൈത്തിൽ 7 ദിവസത്തിനിടെ 948 ട്രാഫിക് നിയമലംഘനങ്ങൾ; 185 പേർ പിടിയിൽ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ ഏഴ് ദിവസത്തിനിടെ നടത്തിയ സുരക്ഷാ പരിശോധനകളിൽ 948 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുകയും വിവിധ കേസുകളിൽ ആവശ്യമായിരുന്ന 185 പേരെ പിടികൂടുകയും ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പോലീസ് അറിയിച്ചു.സെപ്റ്റംബർ 20 മുതൽ 26 വരെയുള്ള കാലയളവിൽ 1,789 സുരക്ഷാ നടപടികളാണ് എമർജൻസി പോലീസ് നടത്തിയത്.

പിടിയിലായവരിൽ താമസരേഖ കാലാവധി കഴിഞ്ഞ 89 പേരും ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാത്ത 42 പേരും ഉൾപ്പെടുന്നു. കൂടാതെ വിവിധ കേസുകളിൽ ആവശ്യമായ 13 വാഹനങ്ങൾ കണ്ടെത്തുകയും 24 സംശയാസ്പദരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറുകയും ചെയ്തു. നിയമലംഘനം നടത്തിയ 14 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

ഇക്കാലയളവിൽ 99 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്ത പോലീസ്, വിവിധ സ്ഥലങ്ങളിലായി സ്വദേശികൾക്കും പ്രവാസികൾക്കും 711 മാനുഷിക സഹായങ്ങളും നൽകി.അതേസമയം, ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിൽ നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിന് 243 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ജഹ്റ ആശുപത്രിയിൽ 121, അദാൻ ആശുപത്രിയിൽ 86, ജാബർ ആശുപത്രിയിൽ 36 എന്നിങ്ങനെയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!